ബഹറിൻ എസ്കഐസ്എസ്എഫ് തൻബീഹ് 17ന്
Friday, February 17, 2017 6:43 AM IST
മനാമ: ബഹറിൻ എസ്കഐസ്എസ്എഫ് സംഘടിപ്പിക്കുന്ന തൻബീഹ് എൻലൈറ്റിംഗ് പ്രോഗ്രാം 2017 ഫെബ്രുവരി 17ന് (വെള്ളി) രാത്രി 8.30ന് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. എസ്കഐസ്എസ് എഫ് ദഅവാ വിംഗായ ഇബാദിന്‍റെ സ്റ്റേറ്റ് ചെയർമാനും എസ്കഐസ്എസ്എഫ് മുൻ പ്രസിഡന്‍റുമായ പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സുലൈമാൻ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫക്റുദ്ദീൻ കോയ തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത ബഹറിൻ കേന്ദ്ര ഏരിയ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്. 33413570, 33642736.