നാ​മി​ന്‍റെ പ​ഠ​ന വൈ​ക​ല്യ നി​ർ​ണ​യ ക്യാ​ന്പ് 30 മു​ത​ൽ
Sunday, April 28, 2024 4:59 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ നാ​മി​ന്‍റെ (നി​ർ​മ​ല അ​ലും​നി അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ) ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മ​ല സ്കൂ​ളി​ൽ 30 മു​ത​ൽ മെ​യ് മൂ​ന്നു വ​രെ പ​ഠ​ന വൈ​ക​ല്യ നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.

സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ളാ​യ വി​വി​ധ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ, സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ, സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​റ്റേ​ഴ്സ്, തെ​റാ​പ്പി​സ്റ്റു​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ക്യാ​ന്പി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഒ.​വി. അ​നീ​ഷ് പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ ശ​രി​യാ​യി വാ​യി​ക്കാ​നും അ​പ​ഗ്ര​ഥി​ക്കാ​നും സാ​ധി​ക്കാ​തെ വ​രി​ക, എ​ഴു​തു​ന്പോ​ൾ അ​ക്ഷ​ര​ങ്ങ​ൾ തി​രി​ഞ്ഞു പോ​കു​ക, ഗ​ണി​ത​ത്തി​ലെ ആ​ശ​യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ഇ​വ​യാ​ണ് പ​ഠ​ന വൈ​ക​ല്യ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ. കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​ഠി​ച്ച് മു​ന്പോ​ട്ടു​ള്ള പ​ഠ​ന പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക്യാ​ന്പി​ലൂ​ടെ ന​ൽ​കും.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ദി​വ​സ​മെ​ടു​ത്ത് ചെ​യ്യേ​ണ്ട സ്പെ​ഷാ​ലി​റ്റി ക​ണ്‍​സ​ൾ​ട്ടേ​ഷ​നു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് ക്യാ​ന്പി​ന്‍റെ ല​ക്ഷ്യം.

ഈ ​മേ​ഖ​ല​യി​ലെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ർ​ലി ഇ​ന്‍റ​ർ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ഡോ. ​സാ​റ ന​ന്ദ​ന മാ​ത്യു, ഡോ. ​സി.​സി. നീ​ലി​മ എ​ന്നി​വ​രും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍ : 9447031700.