കു​റ്റ്യാ​ടി ഇ​ട​തു​ക​ര ക​നാ​ലി​ല്‍ ചാ​ടി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, May 11, 2024 10:41 PM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ഇ​ട​തു​ക​ര ക​നാ​ലി​ല്‍ ചാ​ടി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30തോ​ടെ കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ മാ​മ്പ​ള്ളി ഭാ​ഗ​ത്ത് ക​നാ​ലി​ന്‍റെ അ​ക്വ​ഡേ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.30തോ​ടു കൂ​ടി ക​ണ്ടെ​ത്തി​യ​ത്. ആ​ശാ​രി​ക​ണ്ടി വാ​ഴ​യി​ല്‍​മീ​ത്ത​ല്‍ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ന്‍ യ​ദു (24)വാ​ണ് മ​രി​ച്ച​ത്.

ജോ​ലി ക​ഴി​ഞ്ഞ് വ​ര​വെ യ​ദു മാ​മ്പ​ള്ളി ഭാ​ഗ​ത്ത് ക​നാ​ലി​ന്‍റെ അ​ക്വ​ഡേ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളോ​ട് നീ​ന്തി മ​റു​ക​ര​യി​ലെ​ത്താ​മെ​ന്ന് പ​റ​ഞ്ഞ യ​ദു മ​റു​ഭാ​ഗ​ത്ത് എ​ത്തി​യി​ല്ല. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് ഇ​ന്ന​ലെ പേ​രാ​മ്പ്ര ഫ​യ​ര്‍​ഫേ​ഴ്‌​സും നാ​ട്ടു​കാ​രും അ​ക്വ​ഡേ​റ്റ് ജ​ല​ത്തി​ൽ ഇ​റ​ങ്ങി ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​കി​ട​ന്ന മ​ര​ക്ക​ഷ്ണ​ങ്ങ​ളും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍, കൊ​യി​ലാ​ണ്ടി റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ തൊ​ഴി​ലാ​ളി​യാ​ണ് യ​ദു.