ഇ​ര​ട്ട​ക​ൾ​ക്ക് പ്ല​സ് ടു​വി​ന് മു​ഴു​വ​ൻ എ ​പ്ല​സ്
Friday, May 10, 2024 4:39 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ര​ട്ട​ക​ൾ​ക്ക് ഇ​ര​ട്ടി മ​ധു​ര​മാ​യി പ്ല​സ് ടു​വി​ന് മു​ഴു​വ​ൻ എ ​പ്ല​സ്. മു​ള​വൂ​ർ ചി​റ​പ്പ​ടി ത​ട​ത്തി​ൽ അ​നീ​ഷ് കെ. ​അ​ന്ത്രു​വി​ന്‍റെ​യും അ​ൻ​സി അ​നീ​ഷി​ന്‍റെ​യും ഇ​ര​ട്ട​ക​ളാ​യ ന​സ്റി​ൻ അ​നീ​ഷ്, നൗ​റി​ൻ അ​നീ​ഷ് എ​ന്നി​വ​ർ​ക്ക് പു​തു​പ്പാ​ടി ഫാ. ​ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് ന​സ്റി​ൻ അ​നീ​ഷ് സ​യ​ൻ​സി​ലും നൗ​റി​ൻ അ​നീ​ഷ് കോ​മേ​ഴ്സി​ലു​മാ​ണ് പ്ല​സ് ടു ​പ​രീ​ക്ഷ​യ്ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സോ​ടു​കൂ​ടി വി​ജ​യി​ച്ച​ത്.

‌ ഒ​ന്നാം ക്ലാ​സ്‌ മു​ത​ൽ അ​ഞ്ചാം ക്ലാ​സ് വ​രെ നാ​ട്ടി​ലും സൗ​ദി​യി​ലും അ​ട​ക്ക​മു​ള്ള സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. ആ​റ് മു​ത​ൽ പ്ല​സ്ടു വ​രെ പു​തു​പ്പാ​ടി ഫാ​ദ​ർ ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. ന​സ്റി​ന് പ​ത്താം ക്ലാ​സി​ൽ ഒ​ന്പ​ത് എ ​പ്ല​സും ഒ​രു എ​യു​മാ​ണ് ല​ഭി​ച്ച​ത്. നൗ​റി​ന് ഏ​ഴ് എ ​പ്ല​സും മൂ​ന്ന് എ​യു​മാ​ണ് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ പ​ത്താം ക്ലാ​സി​ൽ ന​ഷ്ട​മാ​യ ഫു​ൾ എ​പ്ല​സ് പ്ല​സ് ടു​വി​ലൂ​ടെ തി​രി​ച്ച് പി​ടി​ച്ച ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ഇ​രു​വ​രും. സ​ഹോ​ദ​രി ഫാ​ത്തി​മ ന​ഹ്റി​ൻ പു​തു​പ്പാ​ടി ഫാ. ​ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്