മ​ഞ്ഞ​പ്പി​ത്തം പടരുന്നു : രോ​ഗ​ബാ​ധി​ത​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം
Friday, May 10, 2024 4:29 AM IST
കൊ​ച്ചി: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം. ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് പ​ഞ്ചാ​യ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കു​ന്ന​ത്തു​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

മ​ഞ്ഞ​പ്പി​ത്ത​ത്തെ തു​ട​ര്‍​ന്ന് അ​ന്ത​രി​ച്ച വ​ക്കു​വ​ള്ളി വാ​ര്‍​ഡി​ലെ പ​രു​ന്താ​ടും​കു​ഴി ജോ​ളി രാ​ജു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ജി​ല്ലാ ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. കു​ന്ന​ത്തു​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ താ​ജു​ദ്ദീ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വി​ക്ട​ര്‍ ജോ​സ​ഫ്, വേ​ങ്ങൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജോ​ര്‍​ജ്, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ജ​ന്നി മോ​ള്‍ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.