ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്ക് ന​ൽ​കി
Sunday, April 28, 2024 4:59 AM IST
കൂ​ത്താ​ട്ടു​കു​ളം: ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി വ്യാ​പാ​രി മാ​തൃ​ക​യാ​യി. കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ജം​ഗ്ഷ​നി​ൽ ബ്ര​ദേ​ഴ്സ് ബേ​ക്ക​റി ഉ​ട​മ പി.​സി. സു​നി​ലി​നാ​ണ് സ്ഥാ​പ​ന​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ മാ​ല ക​ള​ഞ്ഞു കി​ട്ടി​യ​ത്.

ഈ ​വി​വ​രം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ൽ​കു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മാ​ല​യു​ടെ ഉ​ട​മ സ്ഥാ​പ​ന​ത്തി​ൽ എ​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് കൂ​ത്താ​ട്ടു​കു​ളം എ​സ്ഐ പി. ​ശി​വ​പ്ര​സാ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല ഉ​ട​മ​യ്ക്ക് കൈ​മാ​റി. കൂ​ത്താ​ട്ടു​കു​ളം അ​റ​മു​റ​വി​ള​യി​ൽ ബി. ​ദ​ർ​ശി​നി​യു​ടെ മാ​ല​യാ​ണ് തി​രി​കെ ല​ഭി​ച്ച​ത്.