കൊച്ചി: മഞ്ഞുമ്മല്‍ സിആര്‍സിയുടെ (കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ) നേതൃത്വത്തില്‍ 55-ാമത് മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവം 19 മുതല്‍ 23 വരെ നടക്കുമെന്ന് മഞ്ഞുമ്മല്‍ സിആര്‍സി ഡയറക്ടര്‍ ഫാ.അഗസ്റ്റിന് പുതിയകുളങ്ങര പത്രസമ്മേളനത്തില്‍ അറിയിച്ചു. ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി ഒന്‍പത് വരെയാണ് കണ്വന്ഷന്.
വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഫാ. പൗലോസ് പാറേക്കര, ഫാ. നെല്‍സണ്‍ ജോബ്, ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍, ഫാ. അഗസ്റ്റിന് മുള്ളൂര്‍, ഫാ. റാഫ്സണ് പീറ്റര്‍, ഫാ. ജിനു പള്ളിപ്പാട്ട്, ഫാ. ബിജില്‍ ചക്യാത്ത്, ഫാ. ജീന്‍സ് ചീല്ലേല്, സിസ്റ്റര്‍ ലിസ്യു മരിയ എന്നിവര്‍ വചന സന്ദേശം നല്‍കും. ധ്യാനത്തില്‍ 5000 ല്‍ പരം ആളുകള്‍ പങ്കെടുക്കും. രാത്രി സ്നേഹവിരുന്നും ഉണ്ടാകും.
ധ്യാന സ്ഥലത്തേക്ക് എത്തുന്നതിന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ദൂരെ നിന്ന് വരുന്നവര്‍ക്ക് നേരത്തെ ബുക്ക് ചെയ്യുന്നതനുസരിച്ച് ധ്യാനകേന്ദ്രത്തില്‍ താമസ സൗകര്യവം നല്‍കും. കേരളവാണി യുട്യൂബ് ചാനലിലൂടെ ധ്യാനത്തിന്റെ തല്‍സമയ സംപ്രേഷണവുമുണ്ട്.
ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനായി ഫാ. ആന്റണി കവുങ്ങുവളപ്പില് (കണ്‍വീനര്‍), വികാരി ഫാ. സ്റ്റീജന്‍ കണക്കശേരി , ഫാ. അഗസ്റ്റിന് പുതിയകുളങ്ങര (സിആര്‍സി ഡയറക്ടര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ 300 ഓളം പേരടങ്ങിയ ജനകീയ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ആന്റണി കവുങ്ങുവളപ്പില്, ബിനു ജോസഫ്, വിക്ടര്‍ ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.