ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ച​യ​ക്കു​റ​വ് വോ​ട്ടിം​ഗ് വൈ​കി​ച്ചു: ഹൈ​ബി
Sunday, April 28, 2024 4:59 AM IST
കൊ​ച്ചി: പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ച​യ​ക്കു​റ​വ് വോ​ട്ടിം​ഗ് വൈ​കി​ച്ചു​വെ​ന്ന് എ​റ​ണാ​കു​ളം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍. വോ​ട്ട് ചെ​യ്യാ​ന്‍ ബൂ​ത്തി​ലെ​ത്തി​യ പ​ല​രും തി​രി​കെ പോ​കാ​ന്‍ ഇ​ത് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ പോ​ളിം​ഗ് ശ​ത​മാ​നം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും കു​റ​വാ​ണ്.

പോ​ളിം​ഗി​ലെ ഈ ​കു​റ​വ് കോ​ണ്‍​ഗ്ര​സി​നെ​യോ യു​ഡി​എ​ഫി​നെ​യോ ബാ​ധി​ക്കി​ല്ല. വോ​ട്ടിം​ഗ് കു​റ​ഞ്ഞ​തി​ന് കാ​ലാ​വ​സ്ഥ അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. എ​ല്‍​ഡി​എ​ഫി​ന്റെ വോ​ട്ടു​ക​ളും കൃ​ത്യ​മാ​യി പോ​ള്‍ ചെ​യ്തി​ട്ടി​ല്ല. ജാ​വ​ദേ​ക്ക​റും ഇ​പി​യും പ​ര​സ്പ​രം ക​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണ്.

ഇ.​പി. ജ​യ​രാ​ജ​ന്‍ കെ. ​സു​ധാ​ക​ര​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ എ​ന്തി​ന് വേ​ണ്ടി​യെ​ന്ന​ത് ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​യെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ പ​റ​ഞ്ഞു.

പോ​ളിം​ഗ് കു​റ​ഞ്ഞ​ത് വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ല: കെ.​ജെ. ഷൈ​ന്‍

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തും ചി​ല​യി​ട​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് നീ​ണ്ട​തും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ.​ ഷൈ​ന്‍. മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വെ​ക്കാ​നാ​യി. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്നും ഷൈ​ന്‍ പ​റ​ഞ്ഞു.