ആ​ന്ധ്ര സ്വ​ദേ​ശി​ക​ളു​ടെ കൊ​ട്ട​ക​ൾ മോ​ഷ്ടി​ച്ചെന്ന്
Tuesday, April 30, 2024 6:10 AM IST
മ​ര​ട്: വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കൊ​ട്ട​ക​ൾ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി കു​ണ്ട​ന്നൂ​ർ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ വി​കാ​സ് ന​ഗ​റി​ന് സ​മീ​പം കു​ടി​ൽ​കെ​ട്ടി താ​മ​സി​ച്ച് കൊ​ട്ട​യും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും നി​ർ​മി​ച്ച് വി​ല്പ​ന ന​ട​ത്തി​വ​രു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളു​ടെ കൊ​ട്ട​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

20,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന കൊ​ട്ട​ക​ളാ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് മ​ര​ട് പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കു​ടും​ബ​വു​മാ​യെ​ത്തി​യാ​ണ് ഇ​വ​ർ മ​ര​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ന​ൽ​കാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും, മ​ല​യാ​ളം അ​റി​യാ​ത്ത​തി​നാ​ൽ പ​രാ​തി​യെ​ഴു​തി സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും ആ​രും ത​യാ​റാ​യി​ല്ലെ​ന്നും പ​റ​പ്പെ​ടു​ന്നു.