മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ​ബ​ർ​മ​തി ത​ണ്ണീ​ർ പ​ന്ത​ൽ
Friday, March 29, 2024 3:47 AM IST
ആ​ലു​വ: കാ​ൽ​ന​ട​യാ​യി മ​ല​യാ​റ്റൂ​ർ മ​ല​ക​യ​റാ​ൻ പോ​കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി കീ​ഴ്മാ​ട് സ​ബ​ർ​മ​തി സൗ​ഹൃ​ദ​വേ​ദി​യു​ടെ ത​ണ്ണീ​ർ പ​ന്ത​ൽ. ത​ണ്ണീ​ർ പ​ന്ത​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ധ​ർ​മ​ചൈ​ത​ന്യ, എ​റ​ണാ​കു​ളം ഗ്രാ​ന്‍റ് മ​സ്ജി​ദ് ഇ​മാം എം​പി ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ആ​ലു​വ - മൂ​ന്നാ​ർ റോ​ഡി​ൽ മ​ഹി​ളാ​ല​യം ജം​ഗ്ഷ​നി​ൽ മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ടി സ​ബ​ർ​മ​തി സൗ​ഹൃ​ദ​വേ​ദി ഒ​രു​ക്കി​യ സം​ഭാ​രം, ത​ണ്ണി മ​ത്ത​ൻ ജ്യൂ​സ്, കു​പ്പി​വെ​ള്ളം എ​ന്നി​വ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​ബ​ർ​മ​തി സൗ​ഹൃ​ദ​വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ശോ​ക് കു​മാ​ർ, സെ​ക്ര​ട്ട​റി വി.​എ. അ​ഷ​റ​ഫ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി റാ​ഫേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.