മൂ​ന്ന് പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍
Thursday, April 25, 2024 4:02 AM IST
കൊ​ച്ചി: അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​താ​യ മൂ​ന്ന് ബു​ത്തി​ക​ളാ​ണ് ജി​ല്ല​യി​ല്‍ പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്.
എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന കു​ന്ന​ത്തു​നാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കാ​വു​ങ്ങ​പ്പ​റ​മ്പി​ലെ 76,77 ന​മ്പ​ര്‍ ബൂ​ത്തു​ക​ളും മൂ​വാ​റ്റു​പു​ഴ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ള്ള മേ​ക്ക​ട​മ്പ് 34-ാം ന​മ്പ​ര്‍ ബൂ​ത്തു​മാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ലി​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​താ​യ ബൂ​ത്തു​ക​ള്‍.

ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല പ​രി​ധി​യി​ലു​ള്ള കു​ന്ന​ത്തു​നാ​ടി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ലും സി​പി​എം ട്വ​ന്‍റി-20 പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​മാ​ണ് പ്ര​ശ്‌​ന​ബാ​ധി​ത പ​ട്ടി​ക​യി​ല്‍ ബൂ​ത്ത് ഉ​ള്‍​പ്പെ​ടാ​ന്‍ ഇ​ട​യാ​യ​ത്.

ഇ​ടു​ക്കി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല പ​രി​ധി​യി​ലു​ള്ള മൂ​വാ​റ്റു​പു​ഴ​യി​ലെ ബൂ​ത്തി​നെ പ്ര​ശ്‌​ന​ബാ​ധി​ത പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് മേ​ഖ​ല​യി​ലു​ണ്ടാ​യ ഇ​ട​തു-​വ​ല​ത് സം​ഘ​ര്‍​ഷ​മാ​ണ്. മൂ​ന്ന് ബൂ​ത്തു​ക​ളി​ലും സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യ്ക്ക് പു​റ​മേ കേ​ന്ദ്ര സാ​യു​ധ സേ​ന​യെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

38,637 ക​ന്നി​വോ​ട്ട​ര്‍​മാ​ര്‍

കൊ​ച്ചി: ആ​ദ്യ​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​ട​പി​ടി​ച്ചി​രി​ക്കു​ന്ന​ത് 38637 പേ​ര്‍. 18 നും 19 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് ഇ​വ​ര്‍. ഇ​തി​ല്‍ 19,530 ആ​ണ്‍​കു​ട്ടി​ക​ളും 19105 പെ​ണ്‍​കു​ട്ടി​ക​ളും ര​ണ്ട് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രു​മു​ണ്ട്. ആ​ദ്യ വോ​ട്ട​ര്‍​പ​ട്ടി​ക ത​യാ​റാ​ക്കി​യ ഘ​ട്ട​ത്തി​ല്‍ ഇ​രു​പ​തി​നാ​യി​ര​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​യി​രു​ന്നു ക​ന്നി​വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം.

ക​ള​മ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ക​ന്നി​വോ​ട്ട​ര്‍​മാ​രു​ള്ള​ത്. 3504 പേ​ര്‍. 3447 പേ​രു​ള്ള കു​ന്ന​ത്തു​നാ​ടാ​ണ് തൊ​ട്ട് പി​ന്നി​ല്‍. മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, ആ​ലു​വ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മൂ​വാ​യി​ര​ത്തി​ന് മു​ക​ളി​ലാ​ണ് ക​ന്നി വോ​ട്ട​ര്‍​മാ​ര്‍.

1812 പേ​ര്‍​മാ​ത്ര​മു​ള്ള കൊ​ച്ചി മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് ക​ന്നി​വോ​ട്ട​ര്‍​മാ​രു​ള്ള​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​രി​ട്ട് ന​ട​ത്തി​യ ക്യാ​മ്പ​യി​നി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ല്‍ പു​തി​യ വോ​ട്ട​ര്‍​മാ​രെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​നാ​യ​ത്.

14,577 പേ​ര്‍ വീ​ടു​ക​ളി​ല്‍ വോ​ട്ട് ചെ​യ്തു

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ അ​സ​ന്നി​ഹി​ത വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ല്‍ 14,577 പേ​ര്‍ വീ​ടു​ക​ളി​ല്‍ വോ​ട്ട് ചെ​യ്തു. 85 വ​യ​സ് പി​ന്നി​ട്ട​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​മാ​ണ് വീ​ട്ടി​ല്‍ വോ​ട്ടി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. 85 വ​യ​സു പി​ന്നി​ട്ട 10,755 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 3101 പേ​രു​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. അ​വ​ശ്യ​സ​ര്‍​വീ​സി​ലെ ത​പാ​ല്‍ ബാ​ല​റ്റ് വോ​ട്ടെ​ടു​പ്പി​ല്‍ 721 പേ​ര്‍ വോ​ട്ടു ചെ​യ്തു.