കൂത്താട്ടുകുളം : കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കൂത്താട്ടുകുളത്ത് നടന്ന ു .യോഗം എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഉദ്ഘാടനം ചെത്തു. പിറവം നിയോജക മണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു.
അനൂപ് ജേക്കബ് എംഎൽഎ, എഐസിസി അംഗം ജെയ്സണ് ജോസഫ്, കെപിസിസി നിർവാഹക സമിതി അംഗം ജോസഫ് വാഴയ്ക്കൻ, പിറവം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.സി. ജോസ്, മുൻ പിറവം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വിൽസണ് കെ. ജോണ്,
യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. നേതാക്കൻമാരായ പ്രിൻസ് പോൾ ജോണ്, തോമസ് തടത്തിൽ, റെജി ജോണ്, രാജു പാണാലിക്കൽ, ജോണി അരീക്കാട്ടീൽ, ബേബി കീരാംതടം, ഷീല ബാബു, ജിത്തു പ്രദീപ്, സജി മാത്യു, സിബി കൊട്ടാരം, എം.എ. ഷാജി, പി.സി. ഭാസ്കരൻ, മാർക്കോസ് ഉലഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു.