ര​ണ്ട് കു​ടും​ബ​ങ്ങ​ളുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞു
Friday, March 29, 2024 6:05 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി എ​​ന്‍​എ​​സ്എ​​സും ചി​​റ്റി​​ല​​പ്പി​​ള്ളി ഫൗ​​ണ്ടേ​​ഷ​​നു​​മാ​​യി ചേ​​ര്‍​ന്ന് കു​​ട്ട​​നാ​​ട്ടി​​ലെ ര​​ണ്ട് ​കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വീ​​ടു​​ക​​ള്‍ നി​​ര്‍​മി​​ച്ചു​​ന​​ല്‍​കി.

മൂ​​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ള്ള പു​​ളി​​ങ്കു​​ന്നി​​ലെ ഒ​​രു കു​​ടും​​ബ​​ത്തി​​നും എ​​സ്ബി കോ​​ജി​​ലെ പൂ​​ര്‍​വ​​വി​​ദ്യാ​​ര്‍​ഥി ഉ​​ള്‍​പ്പെ​​ടു​​ന്ന മ​​റ്റൊ​​രു കു​​ടും​​ബ​​ത്തി​​നു​​മാ​​ണ് വീ​​ടു​​ക​​ള്‍ ന​​ല്‍​കി​​യ​​ത്. ഭ​​വ​​ന​​ങ്ങ​​ളു​​ടെ താ​​ക്കോ​​ല്‍​ദാ​​ന​​ച​​ട​​ങ്ങ് എം​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി എ​​ന്‍​എ​​സ്എ​​സ് പ്രോ​​ഗ്രാം കോ​-​ഓ​ര്‍​ഡി​​നേ​​റ്റ​​ര്‍ പ്ര​​ഫ. ഇ.​​എ​​ന്‍. ശി​​വ​​ദാ​​സ​​ന്‍ ഉദ്ഘാ ടനം ചെയ്യുന്നു.

കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ​ജ​​യിം​​സ് പാ​​ല​​യ്ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ എ​​സ്ബി കോ​​ള​​ജി​​ലെ 1982 ബാ​​ച്ചി​​ലെ ഫ​​സ്റ്റ് റാ​​ങ്ക് ഹോ​​ള്‍​ഡ​​റും ഇ​​പ്പോ​​ള്‍ എ​​ന്‍​എ​​സ്എ​​സ് എം​​ജി​​യു-​കെ ​ചി​​റ്റി​​ല​​പ്പി​​ള്ളി ഹൗ​​സിം​​ഗ് പ്രോ​​ജ​​ക്റ്റ് കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​റു​​മാ​​യ ഡോ. ​​എ.​​പി. സൂ​​സ​​മ്മ​യെ ​യോ​​ഗ​​ത്തി​​ല്‍ ആ​​ദ​​രി​​ച്ചു. വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ജോ​​സ​​ഫ് ജോ​​ബ്, ബ​​ര്‍​സാ​​ര്‍ ഫാ. ​​മോ​​ഹ​​ന്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ബ​​ര്‍​ക്മാ​​ന്‍​ഷ​​ന്‍ എ​​ന്ന പേ​​രി​​ലു​​ള്ള ലോ​​ഗോ​​യു​​ടെ പ്ര​​കാ​​ശ​​നം പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​റെ​​ജി പ്ലാ​​ത്തോ​​ട്ടം നി​​ര്‍​വ​​ഹി​​ച്ചു. എ​​ന്‍​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ ഡോ. ​​ബെ​​ന്നി തോ​​മ​​സ്, ഡോ. ​​ബെ​​ന്‍​സ​​ന്‍ ജോ​​സ​​ഫ്, ദീ​​പ​​ക് സെ​​ബാ​​സ്റ്റ്യ​​ന്‍, സി. ​അ​​ന്നാ, ​ദി​​യാ ഫാ​​ത്തി​​മ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്കി.