തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, April 24, 2024 11:14 PM IST
ചെ​റു​വ​ള്ളി: തേ​ങ്ങാ​യി​ടാ​ൻ ക​യ​റ​വേ തെ​ങ്ങ് ചു​വ​ടെ പി​ഴു​തു​മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചെ​റു​വ​ള്ളി വാ​യ​ന​ശാ​ല​പ്പ​ടി ത​ക​ടി​പ്പു​റ​ത്ത് വി.​കെ.​വി​നോ​ദ്(44) ആ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

മാ​ർ​ച്ച് 25ന് ​കോ​ന്നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​നോ​ദ് യ​ന്ത്ര​മു​പ​യോ​ഗി​ച്ച് ക​യ​റി മു​ക​ളി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ചു​വ​ടോ​ടെ തെ​ങ്ങ് മ​റി​യു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു​വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​നെ ആ​ദ്യം കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഭാ​ര്യ: നി​ഷാ​കു​മാ​രി, ചെ​റു​വ​ള്ളി അ​ടാ​മ​റ്റം ത​ക​ടി​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ഷ്ണു വി​നോ​ദ്, ജി​ഷ്ണു വി​നോ​ദ്. സം​സ്‌​കാ​രം ന​ട​ത്തി.