ഇ​​ന്നും നാ​​ളെ​​യും ഈ​​സ്റ്റ​​ര്‍ ദി​​ന​​ത്തി​​ലും നി​​കു​​തി സ്വീ​​ക​​രി​​ക്കും
Thursday, March 28, 2024 7:04 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യ​​ത്തി​​ല്‍ ഇ​​ന്നും നാ​​ളെ​​യും 31നും ​​നി​​കു​​തി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ന​​ഗ​​ര​​സ​​ഭാ സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.

മാ​​ട​​പ്പ​​ള്ളി: പ​​ഞ്ചാ​​യ​​ത്ത് 2023-24 സാ​​മ്പ​​ത്തി​​ക​​വ​​ര്‍ഷം വ​​രെ​​യു​​ള്ള കെ​​ട്ടി​​ട​​നി​​കു​​തി പി​​രി​​വി​​ന്‍റെ ഭാ​​ഗ​​മാ​​യി കെ​​ട്ടി​​ട നി​​കു​​തി കു​​ടി​​ശി​​ക​​ര​​ഹി​​ത​​മാ​​ക്കി അ​​ട​​യ്ക്കു​​ന്ന​​തി​​ന് ഇ​​ന്നും 31നും ​​രാ​​വി​​ലെ 10.30 മു​​ത​​ല്‍ മൂ​​ന്നു​​വ​​രെ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ല്‍ സൗ​​ക​​ര്യം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​താ​​ണ്.

തൃ​​ക്കൊ​​ടി​​ത്താ​​നം: പ​​ഞ്ചാ​​യ​​ത്തി​​ല്‍ എ​​ല്ലാ​​വി​​ധ നി​​കു​​തി​​ക​​ളും ഒ​​ടു​​ക്കു​​ന്ന​​തി​​ന് ഇ​​ന്നും നാ​​ളെ​​യും പ​​ത്തു മു​​ത​​ല്‍ മൂ​​ന്നു​​വ​​രെ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് തു​​റ​​ന്ന് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​താ​​ണ്. നി​​കു​​തി ഒ​​ടു​​ക്ക് വ​​രു​​ത്തു​​ന്ന​​തി​​ന് നി​​കു​​തി​​ദാ​​യ​​ക​​ര്‍ ഈ ​​അ​​വ​​സ​​രം പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.

വാ​​ഴ​​പ്പ​​ള്ളി: നി​​കു​​തി​​പി​​രി​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് ഇ​​ന്നും നാ​​ളെ​​യും 31നും ​​രാ​​വി​​ലെ 10 മു​​ത​​ല്‍ മൂ​​ന്നു​​വ​​രെ തു​​റ​​ന്നു പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​താ​​ണ്.

tax.lsgkerala.gov.in എ​​ന്ന വെ​​ബ്‌​​സൈ​​റ്റി​​ല്‍ നി​​കു​​തി അ​​ട​​യ്ക്കു​​ന്ന​​തി​​ന് സൗ​​ക​​ര്യം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​താ​​ണ്.

വാ​ഴൂ​ർ: നി​കു​തി​ദാ​യ​ക​രു​ടെ സൗക​ര്യാ​ർ​ഥം കെ​ട്ടി​ട​നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് ഇ​ന്നും നാ​ളെ​യും 31നും ​രാ​വി​ലെ 10മു​ത​ൽ വൈ​കു​ന്നേ​രം 4.30വ​രെ വാഴൂ​ർ പ​ഞ്ചാ​യ​ത്ത് ഫ്ര​ണ്ട് ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യിച്ചു.

പ്ര​തി​ഷേ​ധാ​ർ​ഹം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

ച​ങ്ങ​നാ​ശേ​രി: ക്രൈ​സ്ത​വരു​ടെ വി​ശു​ദ്ധ​വാ​ര അ​വ​ധി ദി​ന​ങ്ങ​ളിൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വൃത്തി ദി​ന​മാ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ക്രൈ​സ്ത​വ​ജീ​വ​ന​ക്കാ​രു​ടെ ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ഉ​യി​ർ​പ്പ് ഞാ​യ​റാ​ഴ്ച​ത്തെ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് ഉൾപ്പെടെ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്.

പ്ര​സി​ഡ​ന്‍റ് സൈ​ബി അ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ലി​ബി​ൻ തു​ണ്ടു​ക​ളം, തോ​മ​സ്കു​ട്ടി മ​ണ​ക്കു​ന്നേ​ൽ, ടോം ​കാ​യി​ത്ത​റ, കെ.​എ​സ്. ആ​ന്‍റ​ണി, ബാ​ബു വ​ള്ള​പ്പു​ര, ടോ​മി​ച്ച​ൻ അ​യ്യ​രു​കു​ള​ങ്ങ​ര, റോ​ഷ​ൻ ചെ​ന്നീ​ക്ക​ര, ജോ​യി​ച്ച​ൻ പാ​ണ്ടി​ശേ​രി, ജോ​ൺ​സ​ൺ കൊ​ച്ചീ​ത്ത​റ, സ​ജീ​വ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.