എംസി റോ​ ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മീ​ൻക​ട ഇ​ടി​ച്ചു ത​ക​ർ​ത്തു
Thursday, April 25, 2024 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര: എം ​സി റോ​ഡി​ൽ ഇ​ഞ്ച​ക്കാ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മീ​ൻ ക​ട ഇ​ടി​ച്ചു ത​ക​ർ​ത്തു. തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ മ​തി​ലി​ലി​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്. ത​മി​ഴ്നാ​ട് തി​രു​ച്ച​ന്തൂ​ർ സ്വ​ദേ​ശി സു​രേ​ഷും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു പേ​രും പ​രു​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.കൊ​ച്ചി​യി​ൽ വീ​ഗാ​ലാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ട​ങ്ങു​മ്പോ​ൾഇ​ന്ന​ലെപു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​പ​ക​ടം.സു​രേ​ഷ് ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.ഇ​യാ​ൾ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.