ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ള്ളു​ഷാ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം
Sunday, May 5, 2024 12:56 PM IST
ച​വ​റ: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ള്ളു​ഷാ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത്. ച​വ​റ താ​ന്നി​മൂ​ട് വാ​ർ​ഡി​ൽ ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങു​ന്ന​തി​ന് എ​തി​രെ ക​ഴി​ഞ്ഞ 24 ദി​വ​സ​മാ​യി ജ​ന​കീ​യ സ​മി​തി സ​മ​രം തു​ട​രു​ക​യാ​ണ്.

സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ വി​കാ​സ് ക​ലാ​സാം​സ്കാ​രി​ക സ​മി​തി​യു​ടെ​യും, ജ​ന​കീ​യ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ച​ത്. മു​തി​ർ​ന്ന​വ​രും, സ്ത്രീ​ക​ളും, കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ ​.ആ​ർ. സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​.പി. സു​ധീ​ഷ് കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി ​.ബി​ജു കു​മാ​ർ, ഭ​ര​ണി​ക്കാ​വ് രാ​ജ​ൻ, ജെ ​.ജോ​യി, സു​രേ​ഷ് കു​മാ​ർ, ജ​യ​ച​ന്ദ്ര​ൻ,പ​ഞ്ചാ​യ​ത്ത് അം​ഗം വി​നോ​ദ് , സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.