കൊല്ലം : തൊഴിലാളി ദിനത്തിൽ ആശ്രാമം അഡ്വഞ്ചർ പാർക്കിനു സമീപമുള്ള എട്ട് പോയിന്റ് ആർട്ട് ഗാലറിയിൽ ഫ്രണ്ട്സ് കേരള പ്രസിഡന്റ് ആസാദ് ആശിർവാദിന്റെ അധ്യക്ഷതയിൽ കവിയരങ്ങും'വാർദധക്യം എങ്ങനെ ഉല്ലാസമാക്കാം' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കെ.എസ്. ജയചന്ദ്രന്റെ (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ) നേതൃത്വത്തിൽ ചർച്ചാ ക്ലാസുംനടന്നു. കവിയരങ്ങിൽ രാമാനുജൻ തമ്പി, മുഹമ്മദ് ഖാൻ, അബ്ദുൽ ലത്തീഫ് ഭരണിക്കാവ് എന്നിവർ പ്രസംഗിച്ചു.
കവികളായ ലത്തീഫ് മാമൂട് അഡ്വ. നസീർ കാക്കാൻ്റയ്യം, ആശ്രാമം ഓമനക്കുട്ടൻ, ശ്രീകുമാരി ഓച്ചിറ,താര അനിൽ വെളിയം, ഗീതു അനിൽ ചവറ, കസ്തൂരി ജോസഫ്, സലിം വടക്കുംതല, ഷാജി ഡെന്നിസ്, നസീർ ബായിസ്, വിജയകുമാർ കല്ലട, ശിവദാസൻ പെരുമ്പുഴ, സുരേഷ് മാങ്കോ ണം, മാലൂർ മുരളി, അപ്സര ശശികുമാർ, മണിലാൽ കണ്ടച്ചിറ, കൃഷ്ണകുമാർ പാലത്തറ, ഷാജി പെരുമൺ തുടങ്ങിയവർ കവിതകളും ആലപിച്ചു