അ​വ​ധി​ക്കാ​ല സൗ​ജ​ന്യ കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, May 5, 2024 10:58 PM IST
ച​വ​റ : കൊ​റ്റ​ൻ​കു​ള​ങ്ങ​ര ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​വ​ധി​ക്കാ​ല സൗ​ജ​ന്യ കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ് "വേ​ന​ൽ​കൂ​ടാ​ര​’ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബോ​ക്സി​ങ്, കി​ക്ക് ബോ​ക്സി​ങ്, ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ്, വോ​ളി​ബോ​ൾ, ചെ​സ്, ഖൊ ഖൊ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റൺ എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ക്യാ​മ്പ് 10ന് ​അ​വ​സാ​നി​ക്കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ജി.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി .സു​ധീ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൾ​മാ​രാ​യ എ​സ് മാ​യാ​ദേ​വി, റ​ജി​മോ​ൾ, പ​ഞ്ചാ​യ​ത്ത് അം​ഗം ഐ .​ജ​യ​ല​ക്ഷ്മി, ബി. ​ബി​നു, ഷൈ​ലേ​ഷ് , സ​ജീ​വ് കു​മാ​ർ, എം.വി ഷൈ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.