കെ​ജിഒഎ 58-ാം സം​സ്ഥാ​ന സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Sunday, May 5, 2024 10:58 PM IST
കൊല്ലം :കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 58-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​ഐടിയു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്. സു​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു.

സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എം.നൗ​ഷാ​ദ് എം​എ​ൽഎഅ​ധ്യ​ക്ഷ​തവ​ഹി​ച്ച യോ​ഗ​ത്തി​ൽ കെജി ഒ​എജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് . ആ​ർ. മോ​ഹ​ന​ച​ന്ദ്ര​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​വി. ജി​ൻ​രാ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യഎം.ഷാ​ജ​ഹാ​ൻ,എം.​എ​ൻ.ശ​ര​ത്ച​ന്ദ്ര​ലാ​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ. ​ബി​ന്ദു, എ​ൻ ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ബി.​അ​നി​ൽകു​മാ​ർ, ഹ​രി​കു​മാ​ർ, സ​ബി​ത, സി.​ഗാ​ഥ , എ​സ്. ദി​ലീ​പ്, എ. ​അ​ജി,സീ​ന.കെ, എ ​.ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജൂ​ൺ 8 ,9,10 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്താ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ക .
സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി നാല്അ​നു​ബ​ന്ധ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും .

ക​ഥാ ര​ച​ന, ക​വി​താ ര​ച​ന , ലേ​ഖ​ന ര​ച​ന , ഷോ​ർ​ട്ഫി​ലിംഎ​ന്നി​വ​യി​ൽ സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. 14 ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​ഫീ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തും.