അ​ധ്യാ​പ​ക​ൻ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, May 3, 2024 10:43 PM IST
കൊ​ട്ടാ​ര​ക്ക​ര: കാ​റി​നു​ള്ളി​ൽ അ​ധ്യാ​പ​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടൂ​ർ പ​റ​ക്കോ​ട്ട് ജ്യോ​തി​സി​ൽ ആ​ർ. മ​ണി​ക​ണ്ഠ​നാ​ണ് (51) മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട അ​ങ്ങാ​ടി​ക്ക​ൽ എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

എം​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​ര​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വ​ള​രെ നേ​ര​മാ​യി കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രാ​ത്രി 10 ഓ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് കാ​ർ ഇ​വി​ടെ നി​ർ​ത്തി​യി​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഇ​ട​തു സീ​റ്റി​ൽ ആ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ടു​ത്ത ഡ​യ​ബ​റ്റി​ക്, പ്ര​ഷ​ർ രോ​ഗി​യാ​യി​രു​ന്നു. പോ​ലീ​സ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സി ​സി ടി ​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.