നി​ശ​ബ്ദ​ദി​ന​ത്തി​ലും വി​ശ്ര​മ​മി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ
Friday, April 26, 2024 1:52 AM IST
സ​ജീ​വ​മാ​യി
കെ. ​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ർ: ഒ​ന്ന​ര​മാ​സ​ത്തെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള നി​ശ​ബ്ദ​പ്ര​ചാ​ര​ണ ദി​ന​ത്തി​ലും പ​ര​മാ​വ​ധി ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി വോ​ട്ട​ര്‍​മാ​രെ കാ​ണു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​സു​ധാ​ക​ര​ന്‍. രാ​വി​ലെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​മാ​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര ​ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. യു​ഡി​എ​ഫ് നേ​താ​ക്ക​ളേ​യും പ​ര​മാ​വ​ധി ആ​ളു​ക​ളേ​യും ഫോ​ണി​ലൂ​ടെ വി​ളി​ച്ച് വോ​ട്ടു​റ​പ്പി​ച്ചു. ഇ​ട​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​പ്ര​തീ​ക്ഷ ചോ​ദി​ച്ച​റി​യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രുമാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്കു​ക​യും ചെ​യ്തു.

ന​ടാ​ല്‍ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു രാ​വി​ലെ വോ​ട്ട​ര്‍​മാ​രെ ക​ണ്ട​ത്. ധ​ര്‍​മ​ടം, ക​ണ്ണൂ​ര്‍ മേ​ഖ​ല​ക​ളി​ലെ മ​ര​ണ​വീ​ടു​ക​ളും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി വ്യാ​പ​ര സ്ഥാ​പ​ന ങ്ങ​ളി​ലും ക​യ​റി വോ​ട്ട് ചോ​ദി​ച്ചു. സി​പി​എം ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടും സ​ന്ദ​ര്‍​ശി​ച്ചു.

വോ​ട്ടു​റ​പ്പി​ക്കാ​ൻ
എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​വ​സ​മാ​യ ഇ​ന്ന​ലെ വോ​ട്ടു​റ​പ്പി​ക്കാ​ൻ അ​വ​സാ​നഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ. ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​ർ ഹാ​ർ​ബ​റി​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട് വോ​ട്ട​ഭ്യാ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ലും വ്യ​ക്തി​ക​ളെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. പ​യ്യാ​മ്പ​ലം ഉ​റു​സു​ലൈ​ൻ കോ​ൺ​വെ​ന്‍റ്. തോ​ട്ട​ട മ​റാ​ത്തി കോ​ള​നി, കു​റു​വ ത​ണ​ൽ, തോ​ട്ട​ട സ​മാ​ജ് വാ​ദി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലു​മെ​ത്തി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27ന് ​തു​ട​ങ്ങി​യ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന് പു​റ​മെ നി​ര​വ​ധി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും ജ​യ​രാ​ജ​നെ​ത്തി വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ടി​രു​ന്നു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​വി. ഗോ​പി​നാ​ഥ്, കെ. ​ഷ​ഹ​റാ​സ്, പി. ​ദി​നേ​ശ​ൻ, വൈ​ഷ്ണ​വ് മ​ഹേ​ന്ദ്ര​ൻ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ക​ണ്ണൂ​ർ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​ ര​ഘു​നാ​ഥ് പ​യ്യാ​ന്പ​ല​ത്ത് ന​ട​ന്ന കെ.​ജി.​ മാ​രാ​ർ അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം പ്ര​ധാ​ന​പ്പെ​ട്ട വ്യ​ക്തി​ക​ളെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട‌​ഭ്യ​ർ​ഥി​ച്ചു.