കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ബ​ഹ​ളം​വ​ച്ച യാ​ത്ര​ക്കാ​ര്‍​ക്കെ​തി​രേ കേ​സ്
Sunday, May 5, 2024 1:42 PM IST
ത​ളി​പ്പ​റ​മ്പ്: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ മ​ദ്യ​പി​ച്ച് ബ​ഹ​ളം​വ​ച്ച സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് ഇ​ന്ദി​രാ​ന​ഗ​റി​ലെ നെ​ല്‍​സ​ണ്‍ ജോ​ണ്‍ (32), സ​ഹോ​ദ​ര​ന്‍ ഇ​ടു​ക്കി വാ​ത്തി​ക്കു​ടി തോ​പ്രാം​കു​ടി​യി​ലെ ജോ​ജോ ജോ​ണ്‍ (38) എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.10ന് ​കാ​ക്കാ​ത്തോ​ട് ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ദീ​ര്‍​ഘ​ദൂ​ര ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ഇ​വ​ര്‍ ബ​ഹ​ളം വ​യ്ക്കു​ക​യും മ​റ്റ് യാ​ത്ര​ക്കാ​രു​മാ​യി ക​ല​ഹം കൂ​ടു​ക​യും ചെ​യ്ത​തോ​ടെ ക​ണ്ട​ക്ട​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ എ​സ്ഐ പി. ​റ​ഫീ​ക്ക് ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ല്‍​ക്കോ​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മ​ദ്യ​പി​ച്ച​താ​യി ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.