സി.​വി. ജാ​ന​കി അ​മ്മ ഗോ​ൾ​ഡ് മെ​ഡ​ൽ സ​മ്മാ​ന​ദാ​നം
Friday, May 3, 2024 1:46 AM IST
ക​ണ്ണൂ​ർ: സി.​വി. ജാ​ന​കി അ​മ്മ ഗോ​ൾ​ഡ് മെ​ഡ​ൽ അ​ന്താ​രാ​ഷ്ട്ര ചി​ത്ര​ര​ച​നാ മ​ത്സ​ര സ​മ്മാ​ന​ദാ​നം എം.​വി.​ആ​ർ സ്നേ​ക്ക് പാ​ർ​ക്ക് ആ​ൻ​ഡ് സൂ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ന​ർ​ത്ത​കി​യും അ​ഭി​നേ​ത്രി​യു​മാ​യ ക​ലാ​ക്ഷേ​ത്ര ജാ​ന​റ്റ്‌ ജെ​യിം​സ് നി​ർ​വ​ഹി​ച്ചു. സ്നേ​ക്ക് പാ​ർ​ക്ക് സ്ഥാ​പ​ക​നും മു​ൻ മ​ന്ത്രി​യു​മാ​യ എം.​വി. രാ​ഘ​വ​ന്‍റെ ഭാ​ര്യ സി.​വി. ജാ​ന​കി അ​മ്മ​യു​ടെ ഓ​ർ​മ​യ്ക്കാ​യി ശി​ശു​ദി​ന​ത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ര​ണ്ടാം​വ​ർ​ഷ​മാ​ണ് സി.​വി. ജാ​ന​കി അ​മ്മ സ്വ​ർ​ണ മെ​ഡ​ലി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ചി​ത്ര​ര​ച​നാ മ​ത്സ​രം സ്നേ​ക്ക് പാ​ർ​ക്ക് ന​ട​ത്തി​യ​ത്. അ​ഞ്ചു​വ​യ​സി​നും 14 വ​യ​സി​നു​മി​ട​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​യ​സു​വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ക്ര​യോ​ൺ​സ് അ​ല്ലെ​ങ്കി​ൽ ഓ​യി​ൽ പേ​സ്റ്റും ഒ​ന്പ​തു​മു​ത​ൽ 14 വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ജ​ലഛാ​യ​വു​മാ​യി​രു​ന്നു മാ​ധ്യ​മം.

ഓ​യി​ൽ പേ​സ്റ്റ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ വേ​ദ് തീ​ർ​ത്ത് ബി​നീ​ഷ്, ജ​ലഛാ​യ വി​ഭാ​ഗ​ത്തി​ൽ ഭാ​ഗ്യ​ശ്രീ രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് സി.​വി. ജാ​ന​കി അ​മ്മ സ്വ​ർ​ണ മെ​ഡ​ലി​ന് അ​ർ​ഹ​രാ​യ​ത്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ​വ​ർ​ക്കു​ള്ള പ്ര​ശ​സ്തി​പ​ത്ര വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. എം.​വി.​ആ​ർ സ്നേ​ക്ക് പാ​ർ​ക്ക്‌ ഡ​യ​റ​ക്ട​ർ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ൻ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്നേ​ക്ക് പാ​ർ​ക്ക്‌ വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​അ​ഞ്ജു മോ​ഹ​ൻ, എം.​വി.​ആ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സ്റ്റ​ഡീ​സ് പ്രി​ൻ​സി​പ്പ​ൽ കെ. ​ഗീ​താ​ന​ന്ദ​ൻ, സ്നേ​ക്ക് പാ​ർ​ക്ക്‌ ചീ​ഫ് സൂ​പ്പ​ർ​വൈ​സ​ർ ടി. ​വി. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ നൈ​തി​ക സ​ന്തോ​ഷ്‌, നേ​വ​ൻ ബി. ​അ​ജ​ന്ത് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗ​ത്തി​ൽ അ​ശ്വ​ത് അ​ജ​യ്, ഹ​ർ​ഷ പ്ര​മോ​ദ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.