പഴയങ്ങാടി: മുതിർന്ന സിപിഎം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.വി. നാരായണന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം രേഖപ്പെടുത്തി.
സിപിഎം ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻഅനുസ്മരണ പ്രഭാഷണം നടത്തി.
എൽഡിഎഫ് കൺവിനർ ഇ.പി. ജയരാജൻ, പി. ജയരാജൻ, എം.വി. ജയരാജൻ, എം.വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, പി.കെ. ശ്രീമതി, കെ.പി. സഹദേവൻ, വിൽസൺ പാലേരി, ബി. ഹംസ ഹാജി, എം. പ്രകാശൻ, കെ. പദ്മനാഭൻ, പി.പി. ദാമോദരൻ, വി. വിനോദ്, കെ. സജിവൻ, എം.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അനുശോചനയോഗത്തിൽ പ്രസംഗിച്ചു.