ക​ണ്ണൂ​രി​ൽ നി​ന്ന് കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​മാ​യി എ​യ​ർ ഇ​ന്ത്യ​ എ​ക്സ്പ്ര​സ്
Friday, May 3, 2024 1:46 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ളു​മാ​യി ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന വി​മാ​ന ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് യു​എ​ഇ​യി​ലെ റാ​സ് അ​ൽ ഖൈ​മ​യി​ലേ​ക്ക് പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങി. ആ​ഴ്ച​യി​ൽ മൂ​ന്ന് സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ചൊ​വ്വ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സു​ക​ൾ.

റാ​സ് അ​ൽ ഖൈ​മ​യി​ലേ​ക്കു​ള്ള ആ​ദ്യ വീ​മാ​ന സ​ർ​വീ​സി​ലെ യാ​ത്ര​ക്കാ​രി​യെ കി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ദി​നേ​ശ് കു​മാ​ർ ബോ​ർ​ഡിം​ഗ് പാ​സ് ന​ല്കി സ്വീ​ക​രി​ച്ചു. വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​രും കി​യാ​ൽ അ​ധി​കൃ​ത​രും ചേ​ർ​ന്നു റാ​സ് അ​ൽ ഖൈ​മ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​രം ന​ല്കി യാ​ത്ര മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു. റാ​സ് അ​ൽ ഖൈ​മ​യി​ലേ​ക്കു​ള്ള ക​ണ​ക്ടി​വി വ​ട​ക്ക​ൻ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്.

ആ​ദ്യ വി​മാ​ന​ത്തി​ൽ 186 യാ​ത്ര​ക്കാ​രാ​ണ് യാ​ത്ര ചെ​യ്ത​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാം വി​മാ​ന​ത്താ വ​ള​ത്തി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പു​തി​യ​താ​യി ക​ണ്ണൂ​രി​ൽ നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ച്ചു. മേ​യ്‌ ര​ണ്ടു മു​ത​ൽ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന് സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്. ഇ​ത് കൂ​ടാ​തെ അ​ബു​ദാ​ബി​യി​ലേ​ക്കും മ​സ്ക​റ്റി​ലേ​ക്കും ഈ ​മാ​സം മു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു ന്നു​ണ്ട്. ഏ​റ്റ​വും ആ​ധു​നി​ക​വും പു​തി​യ​തു​മാ​യ ബോ​യിം​ഗ് 737 മാ​ക്സ് വീ​മാ​ന​ങ്ങ​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പു​തി​യ സ​ർ​വീ​സു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കി​യാ​ലു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ പ്ര​കാ​രം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ക​ണ്ണൂ​രി​ൽ നി​ന്നും സ​ർ​വീ​സ് തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടു​ണ്ട്.