വിവാഹം കഴിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവം: അന്വേഷണം തുടങ്ങി
Saturday, April 20, 2013 5:16 PM IST
പറവൂര്‍: നിര്‍ധന കുടുംബത്തിലെ യുവതിയെ വിവാഹം ചെയ്ത് അനാശാസ്യത്തിനു പ്രേരിപ്പിച്ചവര്‍ക്കെതിരേ കോടതി നിര്‍ദേശപ്രകാരം അന്വേഷണം ആരംഭിച്ചു. പെരുമ്പടന്ന വട്ടത്തറ വീട്ടില്‍ ദേവദാസിന്റെ മകള്‍ മിനി (26) യുടെ സ്വകാര്യ അന്യായ പ്രകാരമാണ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി പറവൂര്‍ പോലീസിനോടു അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. ഈ കേസില്‍ മിനിയെ വിവാഹം കഴിച്ച തമിഴ്നാട് ശങ്കരാപുരം താലൂക്കിലെ അഴകാപുരം വീട്ടില്‍ കന്ദസ്വാമിയുടെ മകന്‍ കെ. രവി (40), ഇയാളുടെ പിതാവ് കന്ദസ്വാമി (60), അമ്മ സരസു (50), വിവാഹദല്ലാളായ പറവൂര്‍ വടക്കേക്കര മടപ്ളാതുരുത്ത് കല്ലുത്തറ വീട്ടില്‍ വാസുവിന്റെ മകള്‍ തുളസി (38) എന്നിവരാണ് പ്രതികള്‍.

2012 നവംബര്‍ 23 ന് പറവൂര്‍ കണ്ണന്‍കുളങ്ങര ക്ഷേത്രത്തില്‍ വച്ചാണ് രവി മിനിയെ വിവാഹം കഴിച്ചത്. തമിഴ്നാട്ടിലെ അഴകാപുരത്ത് രവിയുടെ വീട്ടില്‍ മിനി എത്തിയ ദിവസം രാത്രയില്‍ തന്നെ ഒന്നാം പ്രതി അനാശാസ്യത്തിനു പ്രേരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

വിവാഹദല്ലാളായ തുളസിക്ക് 25,000 രൂപ നല്കിയാണ് വിവാഹം നടത്തിയതെന്നും ഭാര്യയായി വേണ്െടന്നും പണമുണ്ടാക്കാന്‍ പറയുന്നതു പോലെ അനസുരിക്കണമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നും മിനിയുടെ പരാതിയില്‍ പറയുന്നു. വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ഇതു കണ്െടത്തി ക്രൂരമായി മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു. മിനിയുടെ അമ്മാവന്‍ പറവൂരില്‍നിന്ന് എത്തിയതിനാല്‍ നാട്ടിലേക്ക് പോന്നു.

പ്രശ്നം തീര്‍ക്കാമെന്ന് പറഞ്ഞു മൂന്നു പ്രതികളേയുമായി തുളസി കെടാമംഗലത്ത് കഴിഞ്ഞ ഫെബ്രുവരി 24 ന് കൊണ്ടുവന്നു. പ്രതികളോടൊപ്പം മകളെ വിട്ടയയ്ക്കില്ലെന്ന് പറഞ്ഞപ്പോല്‍ മിനിയുടെ അമ്മയേയും മര്‍ദ്ദിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 451, 323, 506 (1), 498 (4), 366 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ മിനി കോടതിയില്‍ ഹര്‍ജി നല്കിയിട്ടുള്ളത്. പ്രതികളെ തേടി പറവൂരില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ അഴകാപുരത്തേക്ക് പോകുന്നുണ്ട്.