മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ജി.വിജയൻ അന്തരിച്ചു
Thursday, May 18, 2017 9:17 PM IST
വയനാട്: മുതിർന്ന മാധ്യമ പ്രവർത്തകനും ജനയുഗം പത്രത്തിന്‍റെ ജില്ലാ ബ്യൂറോ ചീഫുമായിരുന്ന വി.ജി. വിജയൻ (53) നിര്യാതനായി. വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം മലയാള മനോരമ ലേഖകനായിരുന്ന അദ്ദേഹം കേരളകൗമുദി,ആകാശവാണി എന്നീ മാധ്യമങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വയനാട് പ്രസ് ക്ലബിന്‍റെ പ്രസിഡന്‍റായും സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

അഖിലേന്ത്യ കിസാൻ സഭയുടെ കൽപ്പറ്റ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. പിണങ്ങോട് ഗവ.യു പി സ്ക്കൂൾ അധ്യാപിക പി.കെ വനജയാണ് ഭാര്യ. മക്കൾ: അമൃത (ചെന്നലോട് ഗവ.യു പി അധ്യാപിക, അരുണ അസി. പ്രൊഫ. സെന്‍റ് മേരിസ് കോളജ് ബത്തേരി ) സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കൽപ്പറ്റ എമിലിയിലെ വീട്ടുവളപ്പിൽ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.