• Logo

Allied Publications

Middle East & Gulf
ക​വി​ത​ക​ളു​ടെ തോ​രാ​മ​ഴ​യാ​യി സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം
Share
ഫു​ജൈ​റ : മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തു​ന്ന ആ​ഗോ​ള കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ലേ​ക്ക് ചാ​പ്റ്റ​റി​ൽ നി​ന്നും മ​ത്സ​രാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച കാ​വ്യാ​ലാ​പ​ന മ​ത്സ​രം പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും റേ​ഡി​യോ മ​ല​യാ​ളം പ്രോ​ജ​ക്ട് ഹെ​ഡു​മാ​യ ജേ​ക്ക​ബ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​യ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ യുഎ​ഇ കോഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൽ.​ ഗോ​പി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗം സൈ​മ​ൻ സാ​മു​വേ​ൽ സ്വാ​ഗ​ത​വും ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഷൈ​ജു രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത് മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദി​ക​രി​ച്ചു.

ച​ങ്ങ​മ്പു​ഴ കൃ​ഷ്ണ​പ്പി​ള്ള, ബാ​ലാ​മ​ണി​യ​മ്മ, ഇ​ട​ശ്ശേ​രി ഗോ​വി​ന്ദ​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ ക​വി​ത​ക​ളാ​ണ് ആ​ലാ​പ​ന​ത്തി​നാ​യി മ​ത്സ​രാ​ർ​ഥിക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഫാ​ത്തി​മ ഹു​ദാ (കെഎംസിസി. പ​ഠ​ന​കേ​ന്ദ്രം), സി​യോ​ന മ​റി​യം ഷൈ​ജു (ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് പ​ഠ​ന​കേ​ന്ദ്രം), അ​സ്‌​സാ ഫാ​ത്തി​മ (ആ​വ​ണി പ​ഠ​ന​കേ​ന്ദ്രം) എ​ന്നി​വ​രും

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഏ​ലി​യാ​സ് എ​ൻ.​സി​ജി ( ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് പ​ഠ​ന​കേ​ന്ദ്രം), അ​യ​ന മ​നോ​ജ് (ആ​വ​ണി പ​ഠ​ന​കേ​ന്ദ്രം), രു​ദ്ര​പ്ര​സാ​ദ് (കൈ​ര​ളി പ​ഠ​ന​കേ​ന്ദ്രം) എ​ന്നി​വ​രും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ജോ​സി​ൻ ജോ​യി​മോ​നും (ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് പ​ഠ​ന​കേ​ന്ദ്രം) വി​ജ​യി​ക​ളാ​യി.​പ്ര​ശ​സ്ത എ​ഴു​ത്തു​ക്കാ​രാ​യ ഡോ.​ബി​ജു ബാ​ല​കൃ​ഷ്ണ​നും, ഷി​ബി നി​ലാ​മു​റ്റ​വും മ​ത്സ​രം അ​വ​ലോ​ക​നം ന​ട​ത്തി സം​സാ​രി​ച്ചു.

ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ സ​വി​ത കെ.​നാ​യ​ർ ,ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ്റ് വി​ത്സ​ൺ പ​ട്ടാ​ഴി, ജോ​യിന്‍റ് സെ​ക്ര​ട്ട​റി സ​റീ​ന ഒ.​വി., ജോ​യി​ൻ്റ് ക​ൺ​വീ​ന​ർ മെ​ഹ​ർ​ബാ​ൻ ബ​ദ​റു​ദ്ദീ​ൻ, അ​ക്കാ​ദ​മി​ക് ചെ​യ​ർ​മാ​ൻ ഡോ.​ജോ​ബി ജോ​ർ​ജ്, ചാ​പ്റ്റ​ർ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജ്ജീ​വ് മേ​നോ​ൻ, സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, ചാ​പ്റ്റ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജി​ത രാ​ധാ​കൃ​ഷ്ണ​ൻ, ബി​നോ​യ് വ​ർഗീസ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യും ദ​ളി​ത്‌ ലീ​ഗ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​
സൗ​ദി​യി​ൽ യു​പി സ്വ​ദേ​ശി വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ.
ജു​ബൈ​ൽ: സൗ​ദി​യി​ൽ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ് ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. സൗ​ദി​യി​ലെ ജു​ബൈ​ലി​ലാ​ണ് സം​ഭ​വം.
ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി കേ​ളി.
റി​യാ​ദ്: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യ ക​ണ്ണൂ​ർ പെ​ര​ള​ശേ​രി സ്വ​ദേ​ശി നൗ​ഷാ​ദി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി യൂ​ണി​റ്റ്
കു​വൈ​റ്റ് തീ​പി​ടി​ത്തം; പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം എ​ൻ​ബി​ടി​സി ക
ഹൃ​ദ​യാ​ഘാ​തം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ബഹറിനിൽ മ​രി​ച്ചു.
മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബഹറി​നി​ൽ മ​രി​ച്ചു.