• Logo

Allied Publications

Middle East & Gulf
കേളി മാധ്യമ വിഭാഗം കൺവീനർ സുരേഷ് കൂവോടിന് യാത്രയയപ്പു നൽകി
Share
റിയാദ്: കേളി കലാസാംസ്കാരിക വേദി മാധ്യമ വിഭാഗം കൺവീനറും ന്യൂസനയ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് അംഗവുമായ അഡ്വ. സുരേഷ് കൂവോടിനും, ജീവിത പങ്കാളിയും ന്യൂസനയ രക്ഷാധികാരി സമിതി അംഗവും കേളി കുടുംബവേദി അംഗവുമായ ലീനാ കോടിയത്തിനും കേളി യാത്രയയപ്പു നൽകി.

കണ്ണൂർ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് കഴിഞ്ഞ 29 വർഷമായി പാണ്ട റീട്ടെയിൽ കമ്പനിയിൽ വെയർഹൗസ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. കേളി കുടുംബവേദി സെക്രട്ടറിയേറ്റ് മെമ്പർ, കേളി ഗ്യാസ്ബക്കാല യൂണിറ്റ് വൈസ് പ്രഡിഡന്‍റ് എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള സുരേഷ് കഴിഞ്ഞ 5 വർഷമായി കേളി മാധ്യമ വിഭാഗത്തിൽ വിവിധ ചുമതലകൾ വഹിച്ചു വരുന്നു. 2022 ൽ നടന്ന കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിലാണ് മാധ്യമ വിഭാഗം കൺവീനറായി തെരഞ്ഞെടുക്കുന്നത്. കേളിയുടെ ദൈനംദിനം പ്രവർത്തനങ്ങൾ മാധ്യമങ്ങൾ വഴി പുറംലോകത്തെത്തിക്കുന്നതിന്ന് നിസ്തുലമായ സേവനമാണ് സുരേഷ് നൽകി പോന്നിരുന്നത്.

സുരേഷിന്‍റെ ജീവിത പങ്കാളിയും കേളി കുടുംബവേദി മുൻട്രഷററുമായി ചുമതല വഹിച്ചിട്ടുള്ള ലീന കോടിയത്ത് നിലവിൽ കേളി ന്യൂ സനയ ഏരിയ രക്ഷധികാരി സമിതി അംഗവും കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു. കൂടാതെ കേരള സർക്കാരിന്‍റെ മലയാളം മിഷന് കീഴിലെ മധുരം മലയാളം പദ്ധതിയുടെ ഭാഗമായ സാക്ഷരതാ പഠന ക്ലാസുകളുടെ അധ്യാപിക കൂടിയായിരുന്നു ലീന കോടിയത്ത്.

കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും സംയുക്തമായി നടത്തിയ യാത്രയയപ്പു ചടങ്ങിൽ കുടുംബവേദി വൈസ് പ്രസിഡന്‍റ് സജീന സിജിൻ ആമുഖപ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്‍റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇക്ബാൽ, കുടുംബ വേദി ട്രഷറർ ശ്രീഷ സുകേഷ്, ന്യൂ സനയ്യ രക്ഷധികാരി കമ്മറ്റി ആക്ടിംഗ് സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസർ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചി​ല്ല​യു​ടെ മാ​സ​വാ​യ​ന സം​ഘ‌​ടി​പ്പി​ച്ചു.
റി​യാ​ദ്: മ​ല​യാ​ള​ത്തി​ൽ അ​ടു​ത്ത കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ആ​റ് വ്യ​ത്യ​സ്ത ചെ​റു​ക​ഥ​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​വും സം​വാ​ദ​വു​മാ​ണ് ചി​ല
മ​സ്ക​റ്റി​ൽ മ​രി​ച്ച ന​മ്പി രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കി​ല്ല: എ​യ​ർ ഇ​ന്ത്യ.
തി​രു​വ​ന​ന്ത​പു​രം: മ​സ്ക​റ്റി​ൽ മ​രി​ച്ച ന​മ്പി രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്.
ക്യു​കെ​ഐ​സി ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഈ​ദു​ൽ അ​ദ്ഹ​യോ​ട് അ​നു​ബ​ന്ധി​ച്ച് "പെ​രു​ന്നാ​ൾ വൈ​ബ്' ഈ​ദ് സം​ഗ​മം സം​ഘ​ടി​പ
പ്ര​വാ​സി മി​ത്ര ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: പു​തി​യ കാ​ല​ത്ത് തൊ​ഴി​ൽ തേ​ടി​യി​റ​ങ്ങു​ന്ന​വ​ർ​ക്കും ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും വ​ലി​യ രീ​തി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ
കൊ​ടും ചൂ​ട്: ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നി​ടെ മ​ര​ണം 1,301 ആ​യി.
കെ​യ്റോ: സൗ​ദി അ​റേ​ബ്യ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാട​ന​ത്തി​നി​ടെ കൊ​ടും ചൂ​ടി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,301 ആ​യി ഉ​യ​ർ​ന്നു.