ലണ്ടൻ: കലാഭവൻ ലണ്ടൻ ജൂലൈ 13ന് ലണ്ടനിൽ വച്ച് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ ഭാരത കലാ സാംസ്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും.
കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടൻതുള്ളൽ, ഭാരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, ഫോക് ഡാൻസ്, ചാക്യാർ കൂത്ത്, ഒപ്പന, മാർഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, കൂടിയാട്ടം, കേരള നടനം തുടങ്ങിയവ അരങ്ങേറും.
"ഡിസ്കവർ ഇന്ത്യ' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ പെർഫോം ചെയ്യാൻ താത്പര്യമുള്ള ഏതെങ്കിലും ഇന്ത്യൻ കലാരൂപങ്ങളുടെ അവതരണത്തിൽ പാടവവും വേദിയിൽ അവതരിപ്പിച്ചു പരിചയവുമുള്ളവർ ദയവായി ബന്ധപ്പെടണമെന്ന് കലാഭവൻ ലണ്ടൻ അറിയിച്ചു.
13ന് ഉച്ചകഴിഞ്ഞു രണ്ട് മുതൽ ലണ്ടനിലെ ഹോൺ ചർച്ചിലുള്ള ക്യാമ്പൺ അക്കാദമി ഹാളിലാണ്ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയും ഇന്ത്യൻ ബ്യൂട്ടി പേജന്റും അരങ്ങേറുന്നത്. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ സഹകരണത്തോടു കൂടിയാണ് പ്രോഗ്രാം അരങ്ങേറുന്നത്.
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും: കലാഭവൻ ലണ്ടൻ ഫോൺ: 07841613973, email: [email protected].
|