• Logo

Allied Publications

Europe
ല​ണ്ട​ൻ റീ​ജ​ണ​ൽ നൈ​റ്റ് വി​ജി​ൽ 26ന് ​ഹാ​ർ​ലോ​യി​ൽ
Share
ല​ണ്ട​ൻ: ല​ണ്ട​ൻ റീ​ജ​ണ​ൽ നൈ​റ്റ് വി​ജി​ൽ ജൂ​ലൈ 26ന് ​ഹാ​ർ​ലോ ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ ന​ട​ത്ത​പ്പെ​ടും. പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും സീ​റോ​മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജി​യ​ൺ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ.​ജോ​സ​ഫ് മു​ക്കാ​ട്ടും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും സം​യു​ക്ത​മാ​യി​ട്ടാ​വും നൈ​റ്റ് വി​ജി​ൽ ശു​ശ്രു​ഷ​ക​ൾ ന​യി​ക്കു​ക.

ഹാ​ർ​ലോ​യി​ലെ സെ​ന്‍റ് തോ​മ​സ് മൂ​ർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വച്ചാ​ണ് ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​സ്തു​വി​ൽ സ്നേ​ഹ​വും വി​ശ്വാ​സ​വും പ്ര​ത്യാ​ശ​യും അ​ർ​പ്പി​ച്ച് ദി​നാ​ന്ത യാ​മ​ങ്ങ​ളി​ൽ ഉ​ണ​ർ​ന്നി​രു​ന്നു പ്രാ​ർ​ഥ​ന​യ്ക്കും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​ക്കും കൂ​ടാ​തെ കു​മ്പ​സാ​ര​ത്തി​നും കൗ​ൺ​സി​ലംഗിനും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ വൈ​കു​ന്നേ​രം ഏ​ഴിന് നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർബാ​ന, പ്രെ​യ്സ് & വ​ർ​ഷി​പ്പ്, തി​രു​വ​ച​ന ശു​ശ്രു​ഷ, ആ​രാ​ധ​ന തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ശു​ശ്രു​ഷ​ക​ൾ അ​വ​സാ​നി​ക്കും.

യേ​ശു​വി​ന്‍റെ തി​രു​ര​ക്ത വ​ണ​ക്ക​ത്തി​നാ​യി ക​ത്തോ​ലി​ക്കാ സ​ഭ പ്ര​ത്യേ​ക​മാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന ജൂ​ലൈ മാ​സ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ദൈ​വീ​ക കൃ​പ​ക​ളു​ടെ​യും, ക്രി​സ്തു​വി​ന്‍റെ തി​രു​നി​ണ​ത്താ​ൽ വി​ശു​ദ്ധീ​ക​ര​ണ​വും പ്രാ​പി​ക്കു​വാ​ൻ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ നൈ​റ്റ് വി​ജി​ലി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: മ​നോ​ജ് ത​യ്യി​ൽ07848808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ 07915602258

നൈ​റ്റ് വി​ജി​ൽ സ​മ​യം: ജൂ​ലൈ 26, വെ​ള്ളി​യാ​ഴ്ച, രാ​ത്രി 6:30 മു​ത​ൽ 11:30 വ​രെ.

St. Thomas Moor RC Church, Hodings Road, Harlow, CM20 1TN.

മാ​ഞ്ച​സ്റ്റ​റി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​റി​ൽ പ്ര​ധാ​ന ദു​ക്റാ​ന തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.
ബ്രി​ട്ട​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി കോ​ട്ട​യം സ്വ​ദേ​ശി സോ​ജ​ൻ ജോ​സ​ഫ്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് കോ​ട്ട​യം കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ൻ ജോ​സ​ഫ്.
റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് മോദി തിങ്കളാഴ്ച യാത്ര തിരിക്കും.
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ സ​ന്ദ​ർ​ശി​ക്കു​ന്നു.
റ​ഷ്യ​ൻ യു​ദ്ധ​മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ർ.
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ ​ യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ
ബ്രി​ട്ട​നി​ൽ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി; ലേ​ബ​ർ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലേ​ക്ക്.
ല​ണ്ട​ൻ: വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തിയാ​യ​തോ​ടെ ബ്രി​ട്ട​നി​ൽ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി.