• Logo

Allied Publications

Europe
അ​യ​ർ​ക്കു​ന്നം​ മ​റ്റ​ക്ക​ര​ക്കാ​ർ വീ​ണ്ടും യു​കെ​യി​ൽ ഒ​ത്തു​ചേ​രു​ന്നു; ഏ​ഴാ​മ​ത് സം​ഗ​മം ബ​ർ​മിം​ഗ്ഹാ​മി​ൽ 29ന്
Share
ബ​ർ​മിം​ഗ്ഹാം​: അ​യ​ർ​ക്കു​ന്നം​ മ​റ്റ​ക്ക​ര​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി യു​കെ​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഏ​ഴാ​മ​ത് സം​ഗ​മം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ജൂ​ൺ 29 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും.

കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ ക​ലാ​കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി രാ​വി​ലെ 9 .30 മു​ത​ൽ വൈ​കി​ട്ട് 6.30 വ​രെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ സ്നേ​ഹ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കു​വാ​നാ​യി ഒ​ത്തു​ചേ​രു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ സം​ഗ​മ​ത്തെ ന​വ്യാ​നു​ഭ​വം ന​ൽ​കി അ​വി​സ്മ​ര​ണീ​യ​മാ​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​ർ. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ സം​ഗ​മ ഹാ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കു​ന്ന​തി​ന് പു​റ​മേ വൈ​കു​ന്നേ​രം ല​ഘു ഭ​ക്ഷ​ണ​വും ന​ൽ​കു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ ആ​റ് സം​ഗ​മ​ങ്ങ​ളു​ടെ​യും വി​ജ​യ​നി​റ​വി​ൽ ഏ​ഴാ​മ​ത് സം​ഗ​മ​വും ന​വ്യ​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്രൗ​ഢോ​ജ്വ​ല​മാ​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് സം​ഘാ​ട​ക​ർ ന​ട​ത്തി​വ​രു​ന്ന​ത്

അ​യ​ർ​ക്കു​ന്നം, മ​റ്റ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വാ​ഹ​ബ​ന്ധ​ങ്ങ​ൾ ആ​യി ചേ​ർ​ന്നി​ട്ടു​ള്ള​വ​ർ​ക്കും കു​ടും​ബ​സ​മേ​തം സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വ​ന്ന​താ​ണെ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ബി​ജു പാ​ല​കു​ള​ത്തി​ൽ, സെ​ക്ര​ട്ട​റി ബി​ൻ​സ​ൺ കോ​ണി​ക്ക​ൽ, ട്ര​ഷ​റ​ർ മോ​ളി ടോം ​എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​യ​ർ​ക്കു​ന്നം ​മ​റ്റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​റ്റ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി യു​കെ​യി​ൽ പു​തു​താ​യി വി​വി​ധ ത​രം ജോ​ലി​ക​ൾ​ക്കാ​യി എ​ത്തി​ച്ചേ​ർ​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​വാ​നും സ്നേ​ഹ ബ​ന്ധ​ങ്ങ​ൾ പു​തു​ക്കു​വാ​നു​മാ​യി ഇ​ത്ത​വ​ണ​ത്തെ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ സം​ഗ​മ​ങ്ങ​ളി​ല്‍ അ​യ​ര്‍​ക്കു​ന്നം മ​റ്റ​ക്ക​ര സം​ഗ​മം എ​ക്കാ​ല​വും മി​ക​വു​റ്റ​താ​യി​രു​ന്നു. പ്ര​വ​ര്‍​ത്ത​ന മി​ക​വു​കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഇ​ത്ത​വ​ണ​ത്തെ​യും സം​ഗ​മം വേ​റി​ട്ടു നി​ല്‍​ക്കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ലെ​ന്നും ഇ​നി​യും പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​ഗ​മ വേ​ദി​യു​ടെ വി​ലാ​സം: St. Chad’s Church Hall,Hollyfield Road, Sutton Coldfield, Birmingham, B75 7SN. Date & Time: 29/6/2024, 9.30 am to 6.30 pm.


​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: Mercy Biju: 07952444693, Binson Konickal: 07748151592, Molly Tom: 07429624185, Shajimon Mathew: 07588597149.

യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.
മാ​ര്‍​ക്ക് റു​ട്ടെ നാ​റ്റോ മേ​ധാ​വി​യാ​കും.
ആം​സ്റ്റ​ര്‍​ഡാം: യു​എ​സ് യൂ​റോ​പ്യ​ന്‍ സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ​യു​ടെ പു​തി​യ മേ​ധാ​വി​യാ​യി നെ​ത​ര്‍​ല​ന്‍​ഡ്സി​ന്‍റെ ആ​ക്റ്റിം​ഗ് പ്ര​ധാ​ന​മ​
കും​ബ്രി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് അ​ന്ത​രി​ച്ചു; വി​ട​പ​റ​ഞ്ഞ​ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി.
വൈ​റ്റ്ഹാ​വ​ൻ: യു​കെ കും​ബ്രി​യ​യി​ലെ വൈ​റ്റ്ഹാ​വ​നി​ൽ മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27ന്.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27ന് ​ന​ട​ക്കും.
പ്ര​മേ​ഹ​രോ​ഗ​ത്തി​നു​ള്ള വ്യാ​ജ ഓ​സെം​പി​ക് മ​രു​ന്നു​ക​ൾ വി​പ​ണി​യി​ൽ; മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ബെ​ർ​ലി​ൻ: ഡി​മാ​ൻ​ഡ് കൂ​ടി​യ​തും ല​ഭ്യ​ത കു​റ​ഞ്ഞ​തു​മാ​യ പ്ര​മേ​ഹ​ത്തി​ന്‍റെ​യും ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ളു​ടെ​യും വ്യാ​ജ പ​തി​പ