• Logo

Allied Publications

Europe
സ​ഹൃ​ദ​യ​യു​ടെ അ​ഖി​ല യു​കെ വ​ടം​വ​ലി മ​ത്സ​രം ഞാ​യ​റാ​ഴ്ച
Share
കെ​ന്‍റ്: പൂ​ന്തോ​ട്ട ന​ഗ​രി​യാ​യ കെ​ന്‍റി​നെ പ്ര​ക​മ്പ​നം കൊ​ള്ളി​ക്കാ​ൻ വ​ടം​വ​ലി മ​ത്സ​ര​ത്തി​ലെ രാ​ജാ​ക്ക​ന്മാ​ർ ഏ​റ്റു​മു​ട്ടു​ന്ന പോ​രാ​ട്ടം ഞാ​യ​റാ​ഴ്ച ട​ൺ ബ്രി​ഡ്ജി​ലെ ഹി​ൽ​ഡ​ൻ​ബ​റോ​യി​ലെ സാ​ക് വി​ല്ലാ സ്ക്കൂ​ൾ മൈ​താ​ന​ത്ത് അ​ര​ങ്ങേ​റും.

യു​കെ​യി​ലെ വ​ടം​വ​ലി ടീ​മു​ക​ളി​ലെ വ​മ്പ​ന്മാ​രാ​യ 18 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​ഹൃ​ദ​യ​യു​ടെ അ​ഖി​ല യു​കെ വ​ടം​വ​ലി മ​ത്സ​രം ഏ​ഴാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ, അ​തി​ന്‍റെ ഭാ​ഗ​മാ​കു​വാ​ന്‍ യു​കെ​യി​ലെ ഒ​രോ വ​ടം​വ​ലി പ്രേ​മി​യും എ​ത്തി​ച്ചേ​രു​ന്ന കാ​ഴ്ച​യ്ക്കാ​ണ് കെ​ന്‍റ് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്.

യു​കെ​യി​ലെ ഒ​രു ര​ജി​സ്റ്റേ​ർ​ട് ചാ​രി​റ്റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ സ​ഹൃ​ദ​യ ദി ​കെ​ന്‍റ് കേ​ര​ളൈ​റ്റ്സ് ഒ​രു ചാ​രി​റ്റ് ഈ​വ​ന്‍റ് ആ​യാ​ണ് ഈ ​വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം കാ​ണി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​മ​ല്ല​ന്മാ​രു​ടെ മ​ന​ക​രു​ത്തി​ന്‍റെ പോ​രാ​ട്ട​ത്തി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞെ​ന്നു സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

പോ​രാ​ട്ട വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​തു ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​ന തു​ക​യും ട്രോ​ഫി​യു​മാ​ണ്. ആ​ദ്യ ഏ​ട്ടു സ്ഥാ​ന​ത്തു എ​ത്തു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ൽ​കു​മ്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ സ​ഹൃ​ദ​യ ന​ൽ​കും.

ഏ​ഴു പേ​ർ അ​ണി​നി​ര​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഭാ​രം 580 കി​ലോ​യാ​ണ്. ടീം ​ര​ജി​സ്ട്രേ​ഷ​ൻ, ടീ​മം​ഗ​ങ്ങ​ളു​ടെ ഭാ​രം നി​ജ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ കൃ​ത്യം ഒ​മ്പ​തി​ന് ത​ന്നെ തു​ട​ങ്ങു​ന്ന​താ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ ടീ​മു​ക​ൾ കൃ​ത്യ സ​മ​യ​ത്തു ത​ന്നെ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ൾ ആ​ന​ന്ദ​ക​ര​മാ​ക്കു​വാ​നാ​യി സ​ഹൃ​ദ​യ അം​ഗ​ങ്ങ​ളു​ടെ നൃ​ത്ത നൃ​ത്യ​ങ്ങ​ള്‍, കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ബൗ​ൺ​സി കാ​സി​ൽ, ഫേ​സ് പെ​യി​ന്‍റിം​ഗ്, ടോ​ണ്ട​ൻ മ​ട്ടാ​ഞ്ചേ​രി ക്യാ​റ്റ​റിം​ഗി​ന്‍റെ ലൈ​വ് കി​ച്ച​ൺ, ല​ക്കി ഡ്രോ ​തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ണ്ട്.

ഈ ​ആ​വേ​ശ​പോ​രാ​ട്ടം ക​ണ്ടാ​സ്വ​ദി​ക്കു​വാ​നും സ​കു​ടും​ബം‌ വ​ന്നു ചേ​ർ​ന്നു സ​ഹൃ​ദ​യ ഒ​രു​ക്കി​യി​രി​ക്കു​ന്ന വി​സ്മ​യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ക്കു​വാ​നും യു​കെ​യി​ലെ ഒ​രോ വ​ടം​വ​ലി പ്രേ​മി​ക​ളെ​യും കെ​ന്‍റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ടീം ​സ​ഹൃ​ദ​യ അ​റി​യി​ച്ചു.

വ​ടം​വ​ലി മ​ത്സ​രം ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം: Sackville School, Hildenborough, Kent TN11 9HN.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട് 07956 184796, സെ​ക്ര​ട്ട​റി ഷി​നോ 079909 35945, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജോ 07723 343216.

യൂ​റോ ക​പ്പ്: സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി വോ​ള​ണ്ടി​യ​ർ​മാ​ർ.
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന യൂ​റോ ക​പ്പി​ൽ മ​ല​യാ​ളി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി.
ജോ​ർ​ജ് ആ​ന്‍റ​ണി ക​ള​ത്തി​പ്പ​റ​മ്പി​ൽ അ​ന്ത​രി​ച്ചു.
ചേ​ർ​ത്ത​ല: കു​മ​ളി ചെ​ല്ലാ​ർ​കോ​വി​ൽ ക​ള​ത്തി​പ്പ​റ​മ്പി​ൽ ജോ​ർ​ജ് ആ​ന്‍റ​ണി(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.
മാ​ഞ്ച​സ്റ്റ​റി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​റി​ൽ പ്ര​ധാ​ന ദു​ക്റാ​ന തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.
ബ്രി​ട്ട​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി കോ​ട്ട​യം സ്വ​ദേ​ശി സോ​ജ​ൻ ജോ​സ​ഫ്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് കോ​ട്ട​യം കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ൻ ജോ​സ​ഫ്.
റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് മോദി തിങ്കളാഴ്ച യാത്ര തിരിക്കും.
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ സ​ന്ദ​ർ​ശി​ക്കു​ന്നു.