കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
Monday, July 21, 2025 11:45 AM IST
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്... എത്ര നേരം നോക്കിയിരുന്നാലും മതിവരാത്ത താഴ്വര കാഴ്ചകൾ. ഇടതൂർന്ന വനങ്ങൾ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടം, വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകൾ...
എല്ലാംകൂടി ഒറ്റനോട്ടത്തിൽ കാണാൻ പറ്റിയാലോ! അതിനു നെല്ലിയാംപതിക്കു സമീപമുള്ള സീതാർകുണ്ട് വ്യൂപോയിന്റിൽ എത്തണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ഇടം.
ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫർമാർ, പ്രകൃതിസ്നേഹികൾ തുടങ്ങിയവർ ഇവിടെയെത്തിയാൽ പിന്നെ മടങ്ങാൻ തോന്നില്ല.
ശ്രീരാമനും സീതയും ലക്ഷ്മണനും വിശ്രമിച്ചു എന്ന് ഐതിഹ്യമുള്ള ഇടംകൂടിയാണത്.
യാത്ര: നെല്ലിയാംപതിയിൽനിന്ന് എട്ടു കിലോമീറ്റർ. വളഞ്ഞുപുളഞ്ഞ വഴികളിലൂടെയുള്ള യാത്ര തന്നെ രസകരം.
മറ്റു കാഴ്ചകൾ: സീതാർകുണ്ട് വ്യൂപോയിന്റിൽ എത്തുന്നവർക്ക് പോത്തുണ്ടി ഡാം, കേശവൻപാറ വ്യൂ പോയിന്റ്, കാരിമ്പാറ വെള്ളച്ചാട്ടം എന്നിവയും കണ്ടുമടങ്ങാം.