എ​പ്പോ​ഴും സ​ന്തോ​ഷി​ക്കാ​ൻ എ​ന്താ​ണ് വ​ഴി
ഗാ​യ​ക​ൻ, ഗാ​ന​ര​ച​യി​താ​വ്, ടെ​ലി​വി​ഷ​ൻ താ​രം എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ അ​മേ​രി​ക്ക​ൻ പ്ര​തി​ഭ​യാ​ണ് ല​യ​ണ​ൽ റി​ച്ചി. 1949ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം 1970ക​ളി​ലാ​ണ് പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്ന​ത്. 1981ൽ ​അ​ദ്ദേ​ഹം ര​ചി​ച്ച് ഡ​യാ​ന റോ​സ് എ​ന്ന പ്ര​ശ​സ​ത ഗാ​യി​ക​യു​മൊ​ത്തു പാ​ടി​യ ’എ​ൻ‌​ഡ്‌​ല​സ് ല​വ്’ എ​ന്ന ഗാ​നം എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്ന ഇ​രു​പ​തു ഗാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്.

1983ൽ ​അ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി​യ ക​റ​ന്‍റ് സ്ലോ ​ഡൗ​ണ്‍ എ​ന്ന ആ​ൽ​ബ​ത്തി​ന്‍റെ ര​ണ്ടു കോ​ടി​യി​ലേ​റെ കോ​പ്പി​ക​ളാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്ക​പ്പെ​ട്ട​ത്. 1985ൽ ​മൈ​ക്കി​ൾ ജാ​ക്സ​ണു​മാ​യി സ​ഹ​ക​രി​ച്ചു ര​ചി​ച്ച ’വി ​ആ​ർ ദ ​വേ​ൾ​ഡ്’ എ​ന്ന ഗാ​ന​ത്തി​ന്‍റെ ആ​ൽ​ബ​വും വി​ല്പ​ന​യി​ൽ ര​ണ്ടു കോ​ടി മ​റി​ക​ട​ന്നി​രു​ന്നു. നാ​ല് ഗ്രാ​മി അ​വാ​ർ​ഡു​ക​ളും "സേ ​യു, സേ ​മീ' എ​ന്ന ഗാ​ന​ത്തി​ന് അ​ക്കാ​ഡ​മി അ​വാ​ർ​ഡും ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​വി​ധ ആ​ൽ​ബ​ങ്ങ​ളു​ടെ പ​ത്തു കോ​ടി​യി​ലേ​റെ കോ​പ്പി​ക​ൾ ഇ​തി​ന​കം വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

റി​ച്ചി​യു​ടെ ആ​രാ​ധ​ക​രെ ഒ​ട്ടേ​റെ ആ​ക​ർ​ഷി​ച്ച ഗാ​ന​മാ​ണ് "ഓ​ൾ റൈ​റ്റ് ലോം​ഗ്.' ആ ​ഗാ​ന​ത്തി​ൽ​നി​ന്നു​ള്ള ചി​ല ഈ​ര​ടി​ക​ൾ ഇ​വി​ടെ പ​ക​ർ​ത്ത​ട്ടെ. "വ​രൂ, ചേ​ർ​ന്ന് പാ​ടൂ, ആ​ഘോ​ഷി​ക്കൂ രാ​ത്രി മു​ഴു​വ​നും, രാ​ത്രി മു​ഴു​വ​നും. ഗാ​നം തു​ട​ർ​ന്നു കേ​ൾ​ക്ക​ട്ടെ... അ​തു നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ക്ക​ട്ടെ, ആ​ത്മാ​വി​നെ ആ​ന​ന്ദി​പ്പി​ക്ക​ട്ടെ...​വ​രൂ, ആ​ന​ന്ദ​നൃ​ത്ത​മാ​ടൂ. അ​തു​വ​ഴി​യാ​യി എ​ല്ലാ​വ​രും അ​വ​ളു​ടെ ദുഃ​ഖ​ങ്ങ​ൾ ദൂ​രെ അ​ക​റ്റു​ക​യാ​ണ്.'

ന​മ്മു​ടെ ജീ​വി​തം ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ളും ദുഃ​ഖ​ങ്ങ​ളും നി​റ​ഞ്ഞ​താ​ണ്. ജീ​വി​ത​ഭാ​ര​ത്താ​ൽ നാം ​ഏ​റെ വ​ല​യു​ക സ്വാ​ഭാ​വി​കം. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, "വ​രൂ, ചേ​ർ​ന്നു പാ​ടൂ, ആ​ന​ന്ദ​നൃ​ത്തം ചെ​യ്യൂ', അ​ങ്ങ​നെ ന​മ്മു​ടെ ദുഃ​ഖ​ങ്ങ​ൾ ദൂ​രെ​യ​ക​റ്റാ​മെ​ന്നു റി​ച്ചി പാ​ടു​ന്ന​ത്. റി​ച്ചി പ​റ​യു​ന്ന​തി​ൽ കു​റേ കാ​ര്യ​മു​ണ്ട്. കാ​ര​ണം, നാം ​പാ​ട്ടു​പാ​ടു​ക​യും നൃ​ത്തം​ച​വി​ട്ടു​ക​യും മ​റ്റു​ള്ള​വ​രു​മൊ​ത്ത് ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ കു​റേ സ​മ​യ​ത്തേ​ക്കെ​ങ്കി​ലും ന​മ്മു​ടെ ദുഃ​ഖ​ങ്ങ​ൾ മ​റ​ക്കാ​നാ​വും. അ​തു​വ​ഴി ആ​ത്മാ​വി​ന് ആ​ന​ന്ദം ക​ണ്ടെ​ത്താ​നും സാ​ധി​ക്കും.

ആ​കു​ല​രാ​കേ​ണ്ട

എ​ന്നാ​ൽ, ആ ​ആ​ത്മ​സ​ന്തോ​ഷം കു​റ​ച്ചു സ​മ​യ​ത്തേ​ക്കു മാ​ത്രം മ​തി​യോ? അ​തു ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴും ന​മു​ക്കു വേ​ണ്ടേ? അ​തു​കൊ​ണ്ട​ല്ലേ "എ​പ്പോ​ഴും സ​ന്തോ​ഷി​ക്കു​വി​ൻ' എ​ന്നു പൗ​ലോ​സ് അ​പ്പ​സ്തോ​ല​ൻ പ​റ​യു​ന്ന​ത് (1 തെ​സ 5:16). പ​ക്ഷേ, എ​ങ്ങ​നെ​യാ​ണ് എ​പ്പോ​ഴും സ​ന്തോ​ഷി​ക്കാ​ൻ സാ​ധി​ക്കു​ക? അ​തി​നു​ള്ള ഉ​ത്ത​ര​വും പൗ​ലോ​സ് പ​റ​യു​ന്നു​ണ്ട്. "നി​ങ്ങ​ൾ എ​പ്പോ​ഴും ക​ർ​ത്താ​വി​ൽ സ​ന്തോ​ഷി​ക്കു​വി​ൻ. ഞാ​ൻ വീ​ണ്ടും പ​റ​യു​ന്നു, നി​ങ്ങ​ൾ സ​ന്തോ​ഷി​ക്കു​വി​ൻ'(​ഫി​ലി​പ്പി 4:4).

വ​രൂ, ന​മു​ക്കൊ​രു​മി​ച്ചു പാ​ട്ടു​പാ​ടി, നൃ​ത്ത​മാ​ടി രാ​ത്രി മു​ഴു​വ​നും സ​ന്തോ​ഷി​ക്കാം എ​ന്നു റി​ച്ചി പ​റ​യു​ന്പോ​ൾ, ക​ർ​ത്താ​വു​മൊ​ത്ത് നി​ര​ന്ത​രം ന​മു​ക്ക് സ​ന്തോ​ഷി​ക്കാ​മെ​ന്നാ​ണ്. അ​താ​യ​ത്, രാ​ത്രി​യും പ​ക​ലും ക​ർ​ത്താ​വി​നോ​ടൊ​ത്ത് ആ​ഘോ​ഷി​ക്കാം. ആ ​ആ​ഘോ​ഷം എ​ങ്ങ​നെ​യാ​ണ് സാ​ധ്യ​മാ​വു​ക?

വി​ശു​ദ്ധ പൗ​ലോ​സ് എ​ഴു​തു​ന്നു, "ഒ​ന്നി​നെ​ക്കു​റി​ച്ചും ആ​കു​ല​രാ​കേ​ണ്ട. പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും അ​പേ​ക്ഷ​യി​ലൂ​ടെ​യും കൃ​ത​ജ്ഞ​താ സ്തോ​ത്ര​ങ്ങ​ളി​ലൂ​ടെ​യും നി​ങ്ങ​ളു​ടെ യാ​ച​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്കു​ക. അ​പ്പോ​ൾ, ന​മ്മു​ടെ എ​ല്ലാ ധാ​ര​ണ​ക​ളെ​യും അ​തി​ലം​ഘി​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ സ​മാ​ധാ​നം നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ​യും ചി​ന്ത​ക​ളെ​യും യേ​ശു​ക്രി​സ്തു​വി​ൽ കാ​ത്തു​കൊ​ള്ളും (ഫി​ലി​പ്പി 4:6-7).
വി​ശു​ദ്ധ പൗ​ലോ​സ് ത​ട​വ​റ​യി​ൽ ആ​യി​രി​ക്കു​ന്പോ​ഴാ​ണ് ഈ ​വ​ച​ന​ങ്ങ​ൾ പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ൽ പ്രേ​രി​ത​മാ​യി എ​ഴു​തി​യ​ത്.

ദുഃ​ഖ​ദു​രി​ത​ങ്ങ​ളു​ടെ അ​ഭാ​വ​മ​ല്ല, പ്ര​ത്യു​ത ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് ത​ന്‍റെ ആ​ത്മ​സ​ന്തോ​ഷ​ത്തി​നു കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം സ്വ​ന്തം അ​നു​ഭ​വ​ത്തി​ൽ​നി​ന്നു മ​ന​സി​ലാ​ക്കി​യി​രു​ന്നു. ആ ​ദൈ​വ​സാ​ന്നി​ധ്യം അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​താ​ക​ട്ടെ പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും അ​പേ​ക്ഷ​യി​ലൂ​ടെ​യും കൃ​ത​ജ്ഞ​താ​സ്തോ​ത്ര​ങ്ങ​ളി​ലൂ​ടെ​യും യാ​ച​ന​ക​ൾ ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ച്ച അ​വ​സ​ര​ത്തി​ലും.

പി​താ​വി​ന്‍റെ ലോ​കം

ന​മ്മ​ളും ചെ​യ്യേ​ണ്ട​ത് ഇ​തു​ത​ന്നെ. ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും ഏ​തു ത​ര​ത്തി​ലു​ള്ള​തു​മാ​ക​ട്ടെ, അ​വ​യൊ​ക്കെ നേ​രി​ടാ​ൻ ക​ർ​ത്താ​വി​ൽ സ​ന്തോ​ഷി​ക്ക​ണം. കാ​ര​ണം, എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ന​മ്മെ സ​ഹാ​യി​ക്കാ​ൻ അ​വി​ട​ന്ന് കൂ​ടെ​യു​ണ്ട്. അ​വി​ട​ന്ന് പ​റ​യു​ന്നു, "അ​ധ്വാ​നി​ക്കു​ന്ന​വ​രും ഭാ​രം വ​ഹി​ക്കു​ന്ന​വ​രു​മാ​യ നി​ങ്ങ​ൾ എ​ല്ലാ​വ​രും എ​ന്‍റെ അ​ടു​ക്ക​ൽ വ​രു​വി​ൻ. ഞാ​ൻ നി​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാം' (മ​ത്താ​യി 11:28).

ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളി​ൽ ആ​ശ്വാ​സം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ നാം ​അ​വി​ട​ത്തെ പ​ക്ക​ൽ പോ​ക​ണം. അ​തി​നു​ള്ള പ്ര​ധാ​ന വ​ഴി പ്രാ​ർ​ഥ​ന​യാ​ണ്. അ​തു​പോ​ലെ, നി​ര​ന്ത​ര​മാ​യി ദൈ​വ​ത്തോ​ടു​ള്ള ന​ന്ദി​പ്ര​ക​ട​ന​വും. വി​ശു​ദ്ധ പൗ​ലോ​സ് എ​ഴു​തു​ന്നു, "എ​പ്പോ​ഴും സ​ന്തോ​ഷി​ക്കു​വി​ൻ. നി​ര​ന്ത​രം പ്രാ​ർ​ഥി​ക്കു​വി​ൻ. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​വി​ൻ' (1 തെ​സ 5:16-17). ഇ​താ​ണ് യേ​ശു​ക്രി​സ്തു​വി​ൽ ന​മ്മെ സം​ബ​ന്ധി​ച്ച ദൈ​വ​ഹി​ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.​നാം ന​ന്ദി​യു​ള്ള​വ​രാ​ണെ​ങ്കി​ൽ ഏ​ത​വ​സ​ര​ത്തി​ലും ദൈ​വ​ത്തി​നു ന​ന്ദി​പ​റ​യാ​ൻ ഒ​ട്ടേ​റെ കാ​ര​ണ​ങ്ങ​ളു​ണ്ടാ​കും. ആ ​ന​ന്ദി​പ്ര​ക​ട​നം​ത​ന്നെ ന​മ്മു​ടെ ആ​ത്മാ​വി​ൽ അ​തീ​വ സ​ന്തോ​ഷം പ​ക​രും.

"ദി​സ് ഈ​സ് മൈ ​ഫാ​ദേ​ഴ്സ് വേ​ൾ​ഡ്’' എ​ന്ന പേ​രി​ൽ ഇം​ഗ്ലീ​ഷി​ൽ ഒ​രു ഭ​ക്തി​ഗാ​ന​മു​ണ്ട്. ആ ​ഭ​ക്തി​ഗാ​ന​ത്തി​ലെ ചി​ല ഈ​ര​ടി​ക​ൾ ഇ​പ്ര​കാ​ര​മാ​ണ്, "ഇ​ത് എ​ന്‍റെ പി​താ​വി​ന്‍റെ ലോ​ക​മാ​ണ്. അ​തു ഞാ​ൻ മ​റ​ക്കാ​തി​രി​ക്ക​ട്ടെ. തി​ന്മ​ക​ൾ ശ​ക്ത​മാ​ണെ​ന്നു തോ​ന്നി​യാ​ലും ദൈ​വം​ത​ന്നെ​യാ​ണ് സ​ർ​വ​ത്തി​ന്‍റെ​യും ഭ​ര​ണാ​ധി​പ​ൻ. ഇ​ത് എ​ന്‍റെ പി​താ​വി​ന്‍റെ ലോ​ക​മാ​ണ്. എ​ന്‍റെ ഹൃ​ദ​യം എ​ന്തു​കൊ​ണ്ട് ദുഃ​ഖ​പൂ​രി​ത​മാ​ക​ണം? ക​ർ​ത്താ​വ് രാ​ജാ​വാ​ണ്. സ്വ​ർ​ഗം സ​ന്തോ​ഷി​ക്ക​ട്ടെ. ദൈ​വം ഭ​രി​ക്കു​ന്നു. ലോ​കം സ​ന്തോ​ഷി​ക്ക​ട്ടെ.'

അ​തേ, നി​ങ്ങ​ളും ഞാ​നും ന​മ്മ​ളെ​ല്ലാ​വ​രും ഉ​ൾ​പ്പെ​ടു​ന്ന ഈ ​ലോ​കം ന​മ്മു​ടെ പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ ലോ​ക​മാ​ണ്. അ​വി​ട​ത്തോ​ടൊ​പ്പം രാ​ത്രി​യും പ​ക​ലും ന​മു​ക്കാ​യി​രി​ക്കാം. പാ​ട്ടു​പാ​ടാം, നൃ​ത്തം ചെ​യ്യാം. അ​പ്പോ​ൾ ന​മ്മു​ടെ ഹൃ​ദ​യം അ​ല്പ​നേ​ര​ത്തേ​ക്കു മാ​ത്ര​മ​ല്ല, എ​പ്പോ​ഴും സ​ന്തോ​ഷ​പൂ​രി​ത​മാ​യി​രി​ക്കും.

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ