മികവിന്‍റെ എട്ടു വർഷങ്ങൾ പിന്നിട്ട് ആലുവ രാജഗിരി ആശുപത്രി

മികവിന്‍റെ എട്ടു വർഷങ്ങൾ പിന്നിട്ട് ആലുവ രാജഗിരി ആശുപത്രി സേവനത്തിൽ മികവുറപ്പാക്കി, ആരോഗ്യമേഖലയിൽ അതിശയിപ്പിക്കുന്ന ഉയരങ്ങളിലേക്കു വളർന്ന, കേരളത്തിന്‍റെ അഭിമാനം ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രി എട്ടു വർഷം പിന്നിടുകയാണ്. ആരംഭം മുതൽ രാജഗിരിയുടെ സാരഥിയും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ വിജയകഥ പറയുന്നു



ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ
(എക്സിക്യുട്ടീവ് ഡയറക്ടർ & സിഇഒ, രാജഗിരി ഹോസ്പിറ്റൽ)

കൊച്ചി: ലക്ഷ്യം നന്മയെങ്കിൽ, മാർഗം മികവുള്ളതെങ്കിൽ, സേവനം കാര്യക്ഷമമെങ്കിൽ ഏതൊരു സ്ഥാപനത്തിനും വിജയശൃംഗങ്ങളിലേക്ക് ഉയരാനാകും. മാറിയ കേരളത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങി വിജയത്തിലെത്തിക്കുക അത്ര എളുപ്പമല്ലെന്ന, പരക്കെ സാമാന്യവത്കരിക്കപ്പെട്ട വേവലാതിക്കു, വെല്ലുവിളിയും വിസ്മയവുമായി മാറിയ ഒരു സ്ഥാപനമുണ്ട് ആലുവ ചുണങ്ങംവേലിയിൽ. ലക്ഷ്യവും മാർഗവും സേവനവും മാതൃകാപരമായി സമന്വയിപ്പിച്ച് നവകേരളത്തെ വിജയവഴികളുടെ രസതന്ത്രം പഠിപ്പിച്ച മഹത്തായ ഒരു ആതുരാലയം... രാജഗിരി ഹോസ്പിറ്റൽ. വിദ്യാഭ്യാസ മേഖലയിൽ കുറിച്ച മികവടയാളങ്ങളിൽ നിന്നായിരുന്നു എട്ടു വർഷം മുന്പ് ആരോഗ്യ സേവന മേഖലയിലേക്കു കൂടി രാജഗിരിയുടെ പുതുചുവടുവയ്പ്. സിഎംഐ സഭയുടെ പ്രേഷിത ദൗത്യത്തിൽ കാലഘട്ടത്തിന്‍റെ ആവശ്യമറിഞ്ഞുള്ള അർഥപൂർണമായ വളർച്ച. 2014 ൽ തുടങ്ങിയ രാജഗിരി ആശുപത്രിയുടെ സേവന മഹിമ, എട്ടു വർഷങ്ങൾക്കിപ്പുറം ഇന്നു കേരളവും രാജ്യവും കടന്നു അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുവോളം ഉയർന്നുകഴിഞ്ഞു.

രാജ്യാന്തര നിലവാരവും അതിനൂതന സാങ്കേതിക സൗകര്യങ്ങളും ഉറപ്പാക്കിയുള്ള ചികിത്സാ സംവിധാനങ്ങൾ, പ്രഗല്ഭരായ ഡോക്ടർമാരുടെയും മെഡിക്കൽ ടീമിന്‍റെയും സാങ്കേതികവിദഗ്ധരുടെയും പ്രഫഷണലുകളുടെയും കാര്യക്ഷമത, സമഗ്രമായ ആരോഗ്യസേവനം എന്നിവ രാജഗിരിയെ ദക്ഷിണേന്ത്യയിലെ ആശുപത്രികളിൽ വ്യത്യസ്തമാക്കുന്നു. എല്ലാ വിഭാഗങ്ങളിലും ചികിത്സ എന്നതിനപ്പുറം, എല്ലാ വിഭാഗങ്ങളിലും മികച്ച ചികിത്സ ഉറപ്പാക്കുന്നതാണു രാജഗിരിയുടെ തനിമ. ആരോഗ്യമേഖലയിലെ മികവിന്‍റെ കേന്ദ്രമായി കേരളം ഇന്ന് അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന രാജഗിരി ആശുപത്രിയുടെ വിജയവഴികളെക്കുറിച്ചു എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ സംസാരിക്കുന്നു.

ചാൻസ് അല്ല; ചോയ്സ്

വർഷങ്ങൾക്കു മുന്പു സിഎംഐ സഭ രാജഗിരി ആശുപത്രിയെക്കുറിച്ചു ചിന്തിച്ചത് എന്തുകൊണ്ട്, എന്തിനുവേണ്ടി എന്ന ചോദ്യങ്ങളുടെ ഉത്തരവും, നാളിതുവരെയുള്ള ഈ സ്ഥാപനത്തിന്‍റെ സേവന സഞ്ചാരവും തമ്മിൽ ചേർത്തുവയ്ക്കാനാകുന്പോഴാണല്ലൊ ലക്ഷ്യം സഫലമാണെന്നു പറയാനാവുക. എട്ടു വർഷത്തെ രാജഗിരി ആശുപത്രിയുടെ സഞ്ചാരം സംതൃപ്തിയുടേതായിരുന്നുവെന്ന് ഉറപ്പിച്ചു പറയാം. സിഎംഐ സഭയുടെ സേവനമേറെയും വിദ്യാഭ്യാസം എന്ന നിയത വൃത്തത്തിലായിരുന്നു. ആ രംഗത്തു നൽകാനായ ഗുണമേന്മയും മികവും രാജഗിരിയെ ഇന്നലെകളിലും ഇന്നും അതുല്യമാക്കി. ബോധനം (ടീച്ചിംഗ്) എന്നതിനൊപ്പം സൗഖ്യം (ഹീലിംഗ്) പകർന്നു നൽകലും ക്രിസ്തുവിന്‍റെ ദൗത്യമായിരുന്നുവെന്നു ബൈബിൾ അടയാളപ്പെടുത്തുന്നുണ്ട്. രോഗാവസ്ഥയിലുള്ളവർക്കു സൗഖ്യം കൊടുത്ത ക്രിസ്തുവിൽ നിന്നേറ്റെടുത്ത മിഷൻ തന്നെയാണ് രാജഗിരി ആശുപത്രി പിന്തുടരുന്നത്. രാജഗിരി ആംഭിക്കാനുള്ള നിയോഗം ഒരു ചാൻസ് എന്നതിനേക്കാൾ ചോയ്സ് ആയി കാണാൻ സഭയ്ക്കായി.



ശ്രേഷ്ഠം ഗൃഹപാഠം

രാജഗിരി ആശുപത്രി എന്ന ആശയവും അതിനു സാക്ഷാത്കാരവും രൂപപ്പെടും മുന്പു സുദീർഘമായ ഗൃഹപാഠം പല തലങ്ങളിൽ നടന്നിട്ടുണ്ട്. തികച്ചും പ്രഫഷണലായ സമീപനത്തോടെയാണ് അതിനെ നമ്മൾ കണ്ടത്. ഇതൊരു ചാൻസ് എന്നതിനേക്കാൾ ചോയ്സ് ആയി കാണാൻ സഭയ്ക്കായി. മാറിയ കാലത്ത് അനിവാര്യമായതും, സമൂഹം ആഗ്രഹിക്കുന്നതുമായ ലോകോത്തര നിലവാരമുള്ള ആരോഗ്യ സേവനം എങ്ങനെ എന്നതായിരുന്നു രാജഗിരിക്കായുള്ള ഗൃഹപാഠങ്ങളിലെ ആലോചനകളിൽ പ്രധാനം. അതിനൂതന ടെക്നോളജി, മിഷൻ ആശുപത്രിയാകുന്പോഴും കോർപറേറ്റ് ആശുപത്രികളോടു കിടപിടിക്കുന്ന ഇൻഫ്രാസ്ട്രക്ചർ, പ്രഫഷണലിസം എന്നിവ ഉറപ്പാക്കണമെന്നത് അത്തരം ആലോചനകൾക്കു ദിശാബോധം പകർന്നു. ആരോഗ്യമേഖലയിലെ വേൾഡ് ലീഡർ എന്നതിലേക്ക് ഉയരുന്നതു മുന്നിൽക്കണ്ടായിരുന്നു ആലോചനകളും ആരംഭവും. കെട്ടിടത്തിന്‍റെ രൂപരേഖ മുതൽ ദേശീയ, അന്തർദേശീയ അക്രഡിറ്റഡ് ഏജൻസികളുമായി കൂടിയാലോചനകൾ നടന്നു. അത്തരം ആലോചനകളും ആസൂത്രണങ്ങളും ഫലം കണ്ടെന്നു കഴിഞ്ഞ എട്ടു വർഷം അടയാളപ്പെടുത്തുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യസേവനം കേരളത്തിൽ സാധ്യമാണെന്ന് തെളിഞ്ഞു. ഇന്നു ജോയിന്‍റ് കമ്മീഷൻ ഇന്‍റർനാഷണലിന്‍റെ (ജെസിഐ) അക്രഡിറ്റേഷനുള്ള ഇന്ത്യ യിലെ ഏക കത്തോലിക്ക ആശുപത്രി രാജഗിരിയാണ്. ആലുവ ചുണങ്ങംവേലിയിലെ ഹരിതാഭമായ 40 ഏക്കറിലാണു രാജഗിരി ആശുപത്രി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയെന്ന പ്രത്യേകതയുമുണ്ട്.

28 രാജ്യങ്ങളിലേക്കെത്തിയ സേവനം

എട്ടു വർഷത്തിനിടെ ഇന്ത്യയ്ക്കു പുറമേ 28 രാജ്യങ്ങളിൽ നിന്നു രോഗികൾ മികച്ച ചികിത്സ തേടി രാജഗിരിയിൽ എത്തി. ഇപ്പോഴും വിവിധ രാജ്യങ്ങളിൽനിന്നു രോഗികൾ ആശുപത്രിയിൽ ചികിത്സ നടത്തുന്നു. ജെസിഐ ഉൾപ്പടെ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ രാജഗിരിക്കുണ്ടെന്നതിന്‍റെ മേന്മ കൂടിയാണിത്. മൾട്ടി സ്പെഷാലിറ്റി ആശുപത്രി എന്നതിനപ്പുറം ക്വാർട്ടേർനറി ഹോസ്പിറ്റലിന്‍റെ നിലവാരത്തിലാണ് രാജഗിരിയുള്ളത്. വിവിധ അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള മികച്ച സൗകര്യങ്ങൾ രാജഗിരിയിലുണ്ട്. പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്‍റെയും ആയുർവേദത്തിന്‍റെയും സമന്വയത്തിലൂടെ രോഗികൾക്ക് സമഗ്രമായ ചികിത്സയും സൗഖ്യവും പരിചരണവും നൽകുന്നു. ടെലി മെഡിസിൻ സാങ്കേതിക വിദ്യയിലൂടെ ലോകത്തിന്‍റെ ഏതു കോണിലുമുള്ള രോഗികളിലേക്ക് സേവനമെത്തിക്കാനും രാജഗിരി ആശുപത്രിക്ക് സാധിക്കുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നു ആരോഗ്യ സംരക്ഷണത്തിനുളള ആദ്യ ചോയ്സായി രാജഗിരി ആശുപത്രി മാറിയത് ചുരുങ്ങിയ കാലയളവിലാണ്.

>പാവപ്പെട്ടവരുടെയും രാജഗിരി

പ്രഫഷണലിസത്തിനും ടീം വർക്കിനുമൊപ്പം പാവങ്ങളോടുള്ള പരിഗണനയും രാജഗിരിക്കുണ്ടാവണമെന്നത് ആശയരൂപീകരണ ഘട്ടം മുതലുള്ള ആശുപത്രിയുടെ ദർശനമായിരുന്നു. ലോകോത്തര നിലവാരം മോടി കൂട്ടുന്ന ആശുപത്രിയിലേക്കെത്തുന്പോൾ, ഇവിടെ പാവങ്ങൾക്കു ചികിത്സ സാധ്യമോ എന്ന സാമാന്യമായ ചോദ്യം ഉയരുക സ്വാഭാവികമാണ്. എന്നാൽ പണം ഇല്ലാത്തതിന്‍റെ പേരിൽ ഇവിടെ ആർക്കും ചികിത്സ നിഷേധിക്കില്ല. അർഹരായ എല്ലാവർക്കും ചികിത്സാ ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. മികച്ച ചികിത്സയും എല്ലാ വിഭാഗം രോഗികളോടുമുള്ള കരുതലും രാജഗിരി ഉറപ്പുവരുത്തുന്നു.

പാലിയേറ്റീവ്് ഹോം കെയർ

പാലിയേറ്റീവ് ഘട്ടത്തിലുള്ള പാവപ്പെട്ട രോഗികളുടെ വീടുകളിലേക്കു രാജഗിരിയിലെ ഡോക്ടർമാരുൾപ്പെട്ട മെഡിക്കൽ സംഘം നിശ്ചിത ദിവസങ്ങളിൽ എത്തി സൗജന്യ ചികിത്സയും അനുബന്ധ പരിചരണവും നൽകിവരുന്നുണ്ട്. ചികിത്സയ്ക്കപ്പുറം രോഗിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഈ പദ്ധതിയിലൂടെ നൽകുന്നു.

എല്ലാം പ്രഫഷണൽ

വൈദികർ നേതൃത്വം നൽകുന്നുവെന്നു പറയുന്പോഴും, ആശുപത്രിയുടെ എല്ലാ വിഭാഗങ്ങളിലും പ്രഫഷണലുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പ്രഗല്ഭരായ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന അഡ്വൈസറി കൗണ്‍സിൽ ആശുപത്രിയ്ക്കുണ്ട്. അഡ്മിനിസ്ട്രേഷനിലും ചികിത്സാ വിഭാഗങ്ങളിലും മികവു തെളിയിച്ചവരെ നിയോഗിച്ചു ഗുണമേന്മയും കാര്യക്ഷമതയുള്ള സേവനവും ഉറപ്പാക്കുന്നുണ്ട്. സർവീസ് എക്സലൻസ് എന്ന പ്രത്യേക വിഭാഗം രാജഗിരിയുടെ സവിശേഷതയാണ്. ആശുപത്രിയുടെ ഓരോ സർവീസിന്‍റെയും ഗുണമേന്മ ഓരോ ഘട്ടങ്ങളിലും സൂക്ഷ്മമായി വിലയിരുത്തി അവർ റിപ്പോർട്ട് നൽകും. അതനുസരിച്ചു മികച്ച സേവനം ഉറപ്പാക്കാൻ സംവിധാനങ്ങളുമുണ്ട്.

പുതുചുവടുകൾ

വർത്തമാനകാലത്തിന്‍റെ മാത്രമല്ല, വരുംകാലത്തിന്‍റെ ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്ക് സമഗ്രവും മികച്ചതുമായ ഉത്തരം നൽകുകയാണ് രാജഗിരിയുടെ ദൗത്യം. ഇപ്പോൾ ഹോസ്പിറ്റൽ സർവീസ് എന്നതിലാണ് രാജഗിരി ആശുപത്രിയുടെ സേവനം നൽകിവരുന്നത്. ഭാവിയിൽ കമ്യൂണിറ്റി ഹെൽത്ത് എന്ന വിശാലമായ മേഖലയിലേക്കു ചുവടുവയ്പാണ് രാജഗിരി മുന്നിൽക്കാണുന്നത്. ആരോഗ്യ ആവശ്യങ്ങൾക്ക് ആളുകൾ ആശുപത്രിയിലേക്കു വരുന്ന രീതിയിൽ നിന്നു ആശുപത്രിയുടെ സേവനങ്ങൾ ജനങ്ങൾക്കടുത്തേക്ക് എത്തുന്ന രീതിയാണ് കമ്യൂണിറ്റി ഹെൽത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റിസർച്ച് ആൻഡ് അക്കാഡമിക്സ് പ്രവർത്തനങ്ങൾ രാജഗിരിയിൽ വിപുലപ്പെടുത്തും. ഇതിനായി പ്രത്യേകമായ റിസർച്ച് വിഭാഗം ഇവിടെ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ആരോഗ്യമേഖലയ്ക്ക് അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ, പ്രതീക്ഷയുടെ പുതുമാതൃകകൾ ഒരുക്കിയാണ് രാജഗിരി ആശുപത്രിയുടെ നല്ല നാളെകളിലേക്കുള്ള കുതിപ്പ്.




അംഗീകാരം അഭിമാനം

മികച്ച സേവനവും ഗുണനിലവാരവും പ്രഫഷണലിസവും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നയമാണ് രാജഗിരി ആശുപത്രിക്കുള്ളത്. കാലാനുഗതമായുള്ള മികവിലേക്കുയരാനുള്ള നിരന്തരമായ പരിശ്രമവും ഇവിടെയുണ്ട്. മികച്ച സേവനത്തിനു ദേശീയ, അന്തർദേശീയ രംഗങ്ങളിലെ നിരവധി അംഗീകാരങ്ങളും ആദരവും രാജഗിരി ആശുപത്രിയെ തേടിയെത്തി. രോഗികളുടെ സുരക്ഷയിലും പരിചരണത്തിന്‍റെ ഗുണനിലവാരത്തിലും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ജോയിന്‍റ് കമ്മീഷൻ ഇന്‍റർനാഷണലിന്‍റെ (ജെസിഐ) അംഗീകാരം രാജഗിരി ആശുപത്രിക്കുണ്ട്. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻഎബിഎച്ച്), നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ് (എൻഎബിഎൽ) എന്നിവയുടെ അംഗീകാരം രാജഗിരിക്കു ലഭിച്ചിട്ടുണ്ട്. ഫുഡ് ആൻഡ് ബിവറേജസ് സേവനങ്ങൾക്ക് ഫുഡ് സേഫ്റ്റി സിസ്റ്റം സർട്ടിഫിക്കേഷനും (എഫ്എസ്എസ്‌സി-22000) രാജഗിരി സ്വന്തമാക്കി.

website - https://www.rajagirihospital.com/


സിജോ പൈനാടത്ത്