ടൂറിസം രംഗത്ത് മിഴിവായ് മഴവിൽക്കാട് റിസോർട്ട്
ഹോട്ടൽ മാനേജ്മെന്‍റ് പഠനത്തിന് ശേഷം കുടുംബത്തിനെ സഹായിക്കാൻ തീരുമാനിച്ചിറങ്ങിയ ചെറുപ്പക്കാരന്റെ വിജയകഥയാണ് മഴവിൽക്കാട്
കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്തിൽ പ്രവാസിയായ നാണു-ശാന്ത ദന്പതികളുടെ മകൻ നിജേഷ് കുമാറാണ് ഇതിലെ നായകൻ.തന്റെ നിശ്ചയദാഢ്യവും നാട്ടിൽ സംരംഭം തുടങ്ങി കുറച്ച് ആളുകൾക്ക് ജോലി കൊടുക്കണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണവുമാണ് മഴവിൽ കാടിന് തുടക്കം കുറിച്ചത്.അച്ഛൻ സ്നേഹ ത്തോടെ നൽകിയ വാച്ച് കർണാടകയിൽ വെച്ച് ചായപ്പ ണം കൊടുക്കാനില്ലാതെ ഹോട്ടലുകാരന് കൊടുത്ത സംഭവം കണ്ണുകൾ നിറഞ്ഞല്ലാതെ പറയാൻ കഴിയില്ല.
19-ാം വയസ്സിൽ ദുബായിൽ ജോലിക്ക് പോയ നാട്ടിലെ ആദ്യയാളായ നിജേഷ് ഹോട്ടൽ ക്ലീനിംഗ് മുതൽ എല്ലാ ജോലിക്കും ശേഷമാണ് UAE യിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടൽ ശൃംഖല യുടെ ഡയറക്ടർ ഫോർ ഫിനാൻസ് & ജനറൽ മാനേജർ എന്ന പദവിയിലേക്ക് എത്തുന്നത്.സാധാരണ മലയാളികൾ എത്തിച്ചേരാത്ത പദവിയാണിത്. ഈ തിരക്കുകൾക്കിടയിലും തന്റെ സ്വപ്ന പദ്ധതി സാക്ഷാത്ക്കരിക്കാനുള്ള തീരുമാനമെടുക്കുകയും ജാനകിക്കാട് പുഴയോരത്ത് പ്രകൃതിരമണീയമായ സ്ഥലം വാങ്ങി റിസ്സോർട്ട് നിർമ്മിക്കുകയും ചെയ്തു. 6 ലക്ഷ്വറി ഹട്ട്, രണ്ട് റസ്റ്റോറന്റ്, സ്വിമ്മിംഗ് പൂൾ. 300 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഒരുക്കിയിരിക്കുന്ന മഴവിൽക്കാട് രൂപഭംഗിയിൽ അതീവ ഹൃദ്യമാണ്.
പുഴക്ക് അഭിമുഖമായി നിർമ്മിച്ചിരിക്കുന്ന റിസ്സോർട്ടിൽ ഫിഷിംഗ്, ഫോറസ്റ്റ് ട്രക്കിംഗ്, പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ കാണുന്നതിനുള്ള സംവിധാനങ്ങൾക്ക് പുറമേ വയനാട്ടിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ഡേ ടൂറും, മഴവിൽകാട്ടിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തനിമയുള്ള ഭക്ഷണം മഴവിൽകാടിന്റെ മാത്രം പ്രത്യേകതയാണ്. പഴങ്കഞ്ഞി, ഉണക്കമീൻ ചമ്മന്തി, ചട്ടിച്ചോറ്, ലൈവ് ഫിഷ്, ഗ്രിൽഡ് കൂടാതെ ചൈനീസ്, സൗത്ത് ഇന്ത്യൻ വിഭവങ്ങളും ഒരുക്കുന്നത്, എക്സിക്യൂട്ടീവ് ഷെഫ് മനു ജോസഫിന്റെ നേതൃത്വത്തിലാണ്. ഹോട്ടൽ വ്യവസായരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവം ഉള്ള നിജേഷ് കുമാർ ഉപഭോക്താവിന് ഹൃദ്യമായ സേവനം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും ഇറ്റലി, ഹംഗറി, ഫിലിപ്പിയൻസ്... എന്നീ രാജ്യങ്ങളിൽ നിന്നും അതിഥികൾ മഴവില്ലിനെക്കുറിച്ച് അറിഞ്ഞ് സൗന്ദര്യം നുകരാൻ എത്തുന്നുണ്ട്.ടൂറിസം, കറി മസാല തുടങ്ങിയ മേഖലകളിൽ പുതിയ പ്രൊജക്ടുകൾ പരിഗണനയിലാണ് നിജേഷ്കുമാർ പറഞ്ഞു.ഭാര്യ വീണ കട്ട സപ്പോർട്ടുമായി കൂടെതന്നെയുണ്ട് മകനായ ദ്രോണ 5-ാം ക്ലാസ് വിദ്യാർ ത്ഥിയാണ്.
ബുക്കിംഗിന് - 8592 006 416, 8592 006 413.