നിങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന സേവനങ്ങളുമായി ICL Fincorp
മൂന്ന് പതിറ്റാണ്ടിലേറെയായി ജനങ്ങളുടെ അഭിവൃദ്ധി ഉറപ്പുവരുത്തിക്കൊണ്ട് മാറുന്ന കാലത്തിന്റെ സാമ്പത്തിക സേവന രംഗത്ത് സമൂഹത്തോടൊപ്പം കൈകോർത്ത് മുന്നേറിയ ICL Fincorp ഇന്ത്യയൊട്ടാകെ 300-ൽ ഏറെ ബ്രാഞ്ചുകളിലായി പ്രവർത്തിച്ചുവരുന്നു! ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞ് കാലാനുസൃതമായി ICL Fincorp അവതരിപ്പിക്കുന്ന നൂതന പദ്ധതികൾ അന്നും ഇന്നും ജനഹൃദയങ്ങൾ കീഴടക്കി. ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ്സ് ലോൺ, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL Fincorp ലഭ്യമാക്കുന്നു. കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലായി ICL Fincorp സേവനമനുഷ്ഠിച്ച് മുന്നേറുന്നു. ഒഡീഷയിൽ വിവിധ ഭാഗങ്ങളിലായി 2021-ൽ ആരംഭിച്ച ICL Fincorp ഇപ്പോൾ 35 ബ്രാഞ്ചുകളായി വളർന്നുകൊണ്ട് ഉത്തരേന്ത്യയിലേക്ക് തങ്ങളുടെ സാന്നിദ്ധ്യം ഇരട്ടിക്കുകയാണ്. കൂടാതെ തമിഴ്നാട്ടിലും 50-ലേറെ ബ്രാഞ്ചുകളായി മാറിയ ICL Fincorp ഇന്ത്യൻ ജനതയ്ക്ക് കൈത്താങ്ങായി വളർന്നുകൊണ്ടേയിരിക്കുന്നു.
2023 ജനുവരി 02 മുതൽ ജനുവരി 31 വരെ ഇപ്പോഴത്തെ ICL Fincorp ഓഹരി ഉടമകൾക്ക് റൈറ്റ് ഇഷ്യൂ പ്രകാരം ഓഹരി സ്വന്തമാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 8589020647, 8589020156, 8589020137
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന രംഗത്ത് ഗോൾഡ് ലോണിന് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ICL Fincorp. യാതൊരു ഹിഡൻ ചാർജ്ജുകളുമില്ലാതെ കുറഞ്ഞ സമയത്തിൽ വളരെ എളുപ്പത്തിൽ ഗോൾഡ് ലോണിന് അപേക്ഷിക്കുന്നതിനുള്ള നടപടി ക്രമങ്ങളും ഡോക്യുമെന്റേഷനും ICL ഗോൾഡ് ലോൺ ഉറപ്പാക്കുന്നു. കുറഞ്ഞ സമയത്തിൽ തന്നെ ലോൺ പാസായി ഉപഭോക്താവിന്റെ അക്കൗണ്ടിൽ പണം എത്തുന്നതാണ്. തവണ വ്യവസ്ഥയിൽ ലോൺ തിരിച്ചടക്കാനുള്ള സൗകര്യവും ലഭ്യമാണ്.
നാട്ടിലെവിടെയും എത്തും നാടിനെ അറിയുന്ന ഗോൾഡ് ലോൺ എന്ന ആശയത്തിൽ നിന്നും ICL Fincorp ആരംഭിച്ച ICL മൊബൈല് ഗോള്ഡ് ലോൺ, അത്യാധുനിക സംവിധാനങ്ങളോടെ തങ്ങളുടെ ഗുണഭോക്താക്കൾക്ക് എളുപ്പവും സൗകര്യമാകും വിധവും വീട്ടിൽ ഇരുന്ന് ഗോൾഡ് ലോൺ സേവനങ്ങൾ ലഭ്യമാക്കുന്നു. ഗോള്ഡ് അപ്രൈസറുടെയും ഗോള്ഡ് ലോണ് ഓഫീസറുടെയും സാന്നിദ്ധ്യത്തില്, സ്വര്ണ്ണത്തിന് കൂടുതല് മൂല്യവും സംരക്ഷണവും ഉറപ്പാക്കി തൃശ്ശൂര് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആണ് ICL മൊബൈല് ഗോള്ഡ് ലോൺ സേവനങ്ങൾ നൽകുന്നത്. 24×7 CCTV നിരീക്ഷണം, അംഗീകൃത ഉദ്യോഗസ്ഥർ, സുരക്ഷിതമായ ലോക്കർ, GPS ട്രാക്കിംഗ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ നിങ്ങളുടെ സ്വർണ്ണത്തിന് 100% സുരക്ഷ ഉറപ്പുനൽകുന്നു.
ഗുണഭോക്താക്കളുടെ സമയസൗകര്യങ്ങൾ മാനിച്ച് തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ ICL Fincorp കോർപറേറ്റ് ഓഫിസിൽ വൈകിട്ട് 4 മണി മുതൽ 8 മണി വരെ എല്ലാ പ്രവർത്തനദിവസവും ഈവനിംഗ് കൗണ്ടറുകൾ പ്രവർത്തിക്കുന്നു. ഗോൾഡ് ലോൺ, നിക്ഷേപം, ഇൻഷുറൻസ് തുടങ്ങി ICL Fincorp-ന്റെ എല്ലാവിധ സേവനങ്ങളും ഈവനിംഗ് കൗണ്ടറുകളിൽ ലഭ്യമാണ്. ഭാവിയിൽ ഇതേ സേവനസൗകര്യം ഇന്ത്യ ഒട്ടാകെയുള്ള മറ്റു ബ്രാഞ്ചുകളിലേക്കും വിസ്തൃതമാക്കാൻ ICL Fincorp ലക്ഷ്യമിടുന്നു.
ICL Fincorp സിഎംഡി അഡ്വ. കെ. ജി. അനിൽകുമാറിന്റെ ദീർഘവീക്ഷണവും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവർത്തനമികവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലുള്ളത്. പ്രൊഫഷണലിസവും ഇടപാടുകളിലെ സുതാര്യതയുമാണ് ICL Fincorp-നെ വിജയത്തിലേക്ക് നയിക്കുന്നത്. വിശ്വസ്തതയുടെ അംഗീകാരമെന്നോണം 2023-ൽ ലാറ്റിൻ അമേരിക്കൻ കരീബിയൻ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രത്യേക റെക്കമൻ്റേഷൻ പ്രകാരം അഡ്വ. കെ. ജി. അനിൽകുമാറിനെ ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷണറായി കേന്ദ്ര ഗവൺമെൻ്റ് നിയമിച്ചു. വിനോദസഞ്ചാരം, ആരോഗ്യം, ഫാഷന്, സാമൂഹ്യസേവനം എന്നീ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ICL ഗ്രൂപ്പ് ഇപ്പോൾ സ്വർണ്ണം, വ്യാപാരം, ട്രാവൽ & ടൂറിസം, ആരോഗ്യം, സ്പോർട്സ്, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിൽ സുരക്ഷിതവും ഉയർന്ന വരുമാനം നൽകുന്നതുമായ നിക്ഷേപ ഓപ്ഷനുകൾ ഇന്ത്യയിലും വിദേശത്തുമായി അവതരിപ്പിച്ച് ഒരു ആഗോള ബ്രാൻഡായി മാറി. ഭാവിയിൽ തങ്ങളുടെ സേവനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച് സമൂഹത്തിന്റെ ഉന്നതിക്കൊപ്പം വളരാൻ ICL ഗ്രൂപ്പ് പ്രയത്നിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
website - https://www.iclfincorp.com/
ടോൾ-ഫ്രീ : - 1800 31 333 53
Email - [email protected]