ടി.​സി ഫി​ലി​പ്പ് പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ നി​ര്യാ​ത​നാ​യി
Thursday, November 14, 2019 8:22 PM IST
ഫി​ല​ഡ​ൽ​ഫി​യ: മാ​രാ​മ​ണ്‍ തോ​ട്ട​ത്തി​ൽ ഫി​ലി​പ്പ് (ടി.​സി ഫി​ലി​പ്പ്-85) ന​വം​ബ​ർ 11നു ​പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ റീ​ഡിം​ഗി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​ലി​യാ​മ്മ കു​ന്പ​നാ​ട് ചെ​ല്ലേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡോ. ​ഷീ​ല, ഡോ. ​ജെ​ന്നി.

1956ൽ ​പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വീ​സി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് 1963 മു​ത​ൽ ബോ​ർ​ണി​യോ മ​ലേ​ഷ്യ, 1966- 1991 വെ​സ്റ്റ് ആ​ഫ്രി​ക്ക​യി​ലെ സി​യേ​റ, ലി​യോ​ണ്‍, നൈ​ജീ​രി​യ, ഗാം​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും, സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ഉ​റു​ഗ്വേ​യി​ലും അ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1992 മു​ത​ൽ 2000 വ​രെ പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട മൗ​ണ്ട് സി​യോ​ണ്‍ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2000ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ക​യും 2010 വ​രെ ക്യു​വി​സി ഇ​ൻ​കി​ൽ നി​ന്നു വി​ര​മി​ച്ച് ഭ​വ​ന​ത്തി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ന​വം​ബ​ർ 15നു ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് വ​സ​തി​യി​ൽ ( 3505 ഞ​ല​ഴ​ലി​ര്യ ഉൃ​ശ്ല ജ​അ 19608.) പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷീ​ല (484 577 1234). സാം ​കു​ട്ടി കു​ഞ്ഞ​ച്ച​ൻ (ഫോ​ണ്‍: 610 517 8140)

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം