ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം സ​മാ​ഹ​രി​ച്ച ചാ​രി​റ്റി ഫ​ണ്ട് കൈ​മാ​റി
Saturday, May 4, 2024 11:39 AM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ഷി​ക്കാ​ഗോ: ഫൊ​ക്കാ​ന വി​മ​ന്‍​സ് ഫോ​റം സ​മാ​ഹ​രി​ച്ച ചാ​രി​റ്റി ഫ​ണ്ട് കോ​ട്ട​യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ്യോ​തി​സ് സ്പെ​ഷ്യ​ല്‍ സ്കൂ​ളി​ന് കൈ​മാ​റി. സ്കൂ​ളി​ന്‍റെ മു​ന്‍ പ്രി​ന്‍​സി​പ്പ​ലും ട്ര​സ്റ്റി​ബോ​ര്‍​ഡ് അം​ഗ​വു​മാ​യ ലൈ​ബി ഡോ​ണി ഫൊ​ക്കാ​ന വി​മ​ന്‍​സ് ഫോ​റം ദേ​ശീ​യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​ബ്രി​ജി​റ്റ് ജോ​ര്‍​ജി​ല്‍ നി​ന്നും ചാ​രി​റ്റി ഫ​ണ്ട് സ്വീ​ക​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​ക്കാ​ന ന​ൽ​കി​വ​രു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​വ​ർ പ്ര​കീ​ർ​ത്തി​ച്ചു. ലൈ​ബി ഡോ​ണി, ജ്യോ​തി​സ് സ്പെ​ഷ്യ​ല്‍ സ്കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കു​ക​യും വീ​ഡി​യോ അ​വ​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. വീ​ഡി​യോ പ്ര​സ​ന്‍റേ​ഷ​ന് പ്ര​വീ​ണ്‍ തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.

ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​ബ്രി​ജി​റ്റ് ജോ​ർ​ജ് സ്വാ​ഗ​തം രേ​ഖ​പ്പെ​ടു​ത്തി. ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​ക്കു​റ്റ്‌, ഫൊ​ക്കാ​ന അ​ഡീ​ഷ​ന​ൽ ജോ​യി​ന്‍റ് ട്ര​ഷ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ, ഫൊ​ക്കാ​ന മു​ൻ ആ​ർ​വി​പി ലെ​ജി ജേ​ക്ക​ബ് പ​ട്ട​രു​മ​ഠ​ത്തി​ൽ, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ൺ തോ​മ​സ്, വി​മ​ൻ​സ് ഫോ​റം ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് ക​മ്മി​റ്റി അം​ഗം ആ​നി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



വി​മ​ൻ​സ് ഫോ​റം മി​ഡ് വെ​സ്റ്റ് റീ​ജ​ന​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സൂ​സ​ൻ ചാ​ക്കോ എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വി​മ​ൻ​സ് ഫോ​റം മി​ഡ് വെ​സ്റ്റ് റീ​ജ​ന​ൽ സെ​ക്ര​ട്ട​റി സു​ജ ജോ​ൺ എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ വ​നി​താ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ക​ലി​ഫോ​ർ​ണി​യ​യി​ലെ ഗീ​ത ജോ​ർ​ജ് ചെ​യ​ർ ആ​യ ഒ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ണ്. സി​ൽ​വ​ർ സ്പോ​ൺ​സ​ർ: ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​ക്കു​റ്റ്‌, ബ്രോ​ൺ​സ് സ്പോ​ൺ​സ​ർ: ലെ​ജി ജേ​ക്ക​ബ് പ​ട്ട​രു​മ​ഠ​ത്തി​ൽ, സ​ണ്ണി മ​റ്റ​മ​ന എ​ന്നി​വ​രും ആ​നി ഷാ​നി എ​ബ്ര​ഹാം, മോ​നി​ച്ച​ൻ വ​ർ​ഗീ​സ്, മോ​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ സ്പോ​ൺ​സ​ർ​മാ​രു​മാ​യി​രു​ന്നു.



അ​നി​സ് സ​ണ്ണി, ലീ​ല ജോ​സ​ഫ്, സു​നു തോ​മ​സ്, സു​നൈ​ന ചാ​ക്കോ, കെ. ജോ​ണി​ച്ച​ൻ, ​അ​നി വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഫോ​ട്ടോ​ഗ്രാ​ഫി: മോ​നു വ​ർ​ഗീ​സ്. വി​മ​ൻ​സ് ഫോ​റം ദേ​ശീയ ചെ​യ​ർ ഡോ. ​ബ്രി​ജി​റ്റ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള​രെ അ​ധി​കം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​ത്തി​യ​ത്.