ഡാ​നി​യ​ൽ കാ​ച്ച​പ്പി​ള്ളി കേ​ളി സൂ​ര്യ ഇ​ന്ത്യ ക​ലാ​പ്ര​തി​ഭ
Wednesday, May 29, 2024 12:42 PM IST
ജേക്കബ് മാളിയേക്കൽ
സൂ​റി​ക്ക്: 19-ാമ​ത് കേ​ളി രാ​ജ്യാ​ന്ത​ര യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​ള്ള ഡാ​നി​യ​ൽ കാ​ച്ച​പ്പി​ള്ളി ക​ലാ​പ്ര​തി​ഭ പ​ട്ടം നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ചു. കേ​ളി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ആ​ൺ​കു​ട്ടി കേ​ളി സൂ​ര്യ ഇ​ന്ത്യ ക​ലാ​പ്ര​തി​ഭ​യാ​യി മാ​റു​ന്ന​ത്.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​ങ്ങ​ളി​ലും ഈ ​നേ​ട്ടം കെെ​വ​രി​ച്ച​ത് പെ​ൺ​കു​ട്ടി​ക​ളാ​ണ്. പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഡാ​നി​യ​ൽ ച​രി​ത്രം കു​റി​ച്ച​ത്.

പ്ര​സം​ഗം, സോ​ളോ സോം​ഗ്, മോ​ണോ ആ​ക്ട്, നാ​ടോ​ടി നൃ​ത്തം എ​ന്നീ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ക്ലാ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക് ഗ്രൂ​പ്പ് നൃ​ത്ത​യി​ന​ങ്ങ​ളി​ലും ഡാ​നി​യ​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി. ബി​ൽ​ട്ട​ൺ സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

മ​ഞ്ജു കാ​ച്ച​പ്പി​ള്ളി​യും ഫൈ​സ​ൽ കാ​ച്ച​പ്പി​ള്ളി​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. ഇ​രു​വ​രും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്യു​ന്നു. മ​ല​യാ​ളം മി​ഷ​ന്‍റെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളം സ്‌​കൂ​ൾ അ​ക്ഷ​ര​കേ​ളി​യു​ടെ അ​ധ്യാ​പി​ക കൂ​ടി​യാ​ണ് മ​ഞ്ജു.

അ​ല​ക്സ്, ഫെ​ലി​ക്സ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാണ്. ര​ണ്ട് ദി​ന​രാ​ത്ര​ങ്ങ​ൾ വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി പല രാജ്യങ്ങളിൽ നിന്നുള്ള മു​ന്നൂ​റി​ല​ധി​കം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ലോ​ക​യു​വ​ജ​ന മേ​ള​യാ​ണ് സൂ​റി​ക്കി​ൽ അ​ര​ങ്ങേ​റി​യ​ത്.