അ​യ​ർ​ല​ൻഡിലേക്കുള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​നം ആ​കാ​ശ​ചു​ഴി​യി​ൽ പെ​ട്ടു; 12 പേ​ർ​ക്ക് പ​രി​ക്ക്
Monday, May 27, 2024 1:52 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ദോ​ഹ​യി​ൽ നി​ന്നും ഡ​ബ്ലി​നി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന QR17 ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് വി​മാ​നം ആ​കാ​ശ​ചു​ഴി​യി​ൽ പെ​ട്ടു. ജീവനക്കാർ ഉൾപ്പെടെ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ട​ർ​ക്കി​ക്കു മു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ഴായി​രു​ന്നു അ​പ​ക​ടം. അപകടത്തിൽ എട്ട് പേ​രെ ഡ​ബ്ലി​നി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു . ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല .

ക​ഴി​ഞ്ഞ ദി​വ​സം സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​നം ല​ണ്ട​നി​ൽ നി​ന്നും സിം​ഗ​പ്പൂ​രി​ലേ​ക്ക് പോ​കും വ​ഴി ആ​കാ​ശ ചു​ഴി​യി​ൽ​പെ​ട്ടതിനെ തുടർന്ന് ഒ​രാ​ൾ മരണപ്പെടുകയും നി​ര​വ​ധി​ പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.