ഓ​ക്ല​ഹോ​മ: പു​ഷ്മ​ത​ഹാ കൗ​ണ്ടി​യി​ലെ ക്ലേ​ട​ണി​ന് സ​മീ​പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. പ്ര​തി​ക​ൾ​ക്കാ​യി ഓ​ക്ല​ഹോ​മ സ്റ്റേ​റ്റ് ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് സ്റ്റേ​റ്റ് ഹൈ​വേ 43ലെ ​ഒ​രു വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രാ​യം ചെ​ന്ന ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന്റേ​തി​ന് സ​മാ​ന​മാ​യ പ​രു​ക്കു​ക​ളാ​ണ് ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ 35കാ​ര​നാ​യ ജെ​ഫ്രി സ്കോ​ട്ട് ബേ​ക്ക​റി​നെ​യാ​ണ് കേ​സി​ൽ പോ​ലീ​സ് തി​ര​യു​ന്ന​ത്. ഇ​യാ​ൾ അ​പ​ക​ട​കാ​രി​യും ആ​യു​ധ​ധാ​രി​യു​മാ​ണെ​ന്ന് പോലീ​സ് വ്യ​ക്ത​മാ​ക്കി.


ദ​മ്പ​തി​ക​ളു​ടെ 2013 മോ​ഡ​ൽ ചാ​ര നി​റ​ത്തി​ലു​ള്ള ഡോ​ഡ്ജ് കാ​ര​വ​ൻ വാ​ഹ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബേ​ക്ക​റി​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ target=_blank>[email protected]
എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 18005228017 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.