യുഎസിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളെ അപലപിച്ച് കോൺഗ്രസ് അംഗം
പി .പി. ചെറിയാൻ
Thursday, September 18, 2025 5:33 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുടനീളം ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളെ കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യൻ അപലപിച്ചു. സെപ്റ്റംബർ 10ന് രാവിലെ യു എസ് പ്രതിനിധിസഭയിൽ സുബ്രഹ്മണ്യൻ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹങ്ങളിൽ വെറുപ്പിന് സ്ഥാനമില്ല, അതുകൊണ്ടാണ് ഇന്ത്യാനയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ മുതൽ ഉട്ടായിലെ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രം വരെ രാജ്യത്തുടനീളമുള്ള ഹിന്ദു ക്ഷേത്രങ്ങൾക്കും മന്ദിരങ്ങൾക്കും നേരെയുള്ള സമീപകാല വിദ്വേഷ ആക്രമണങ്ങളെ അപലപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളമുള്ള അക്രമത്തിന്റെയും വിഭജനത്തിന്റെയും കുതിച്ചുചാട്ടത്തിന്റെ ഭാഗമാണിതെന്ന് വാദിച്ചുകൊണ്ട്, അത്തരം ആക്രമണങ്ങൾ ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും എല്ലാ ആരാധനാലയങ്ങളെയും ബാധിക്കുന്നുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.