ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ എട്ടു നോമ്പ് തിരുനാൾ
Saturday, September 6, 2025 10:41 AM IST
ഡാർവിൻ: അൽഫോൻസാ സീറോമലബാർ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാൾ എട്ടു നോമ്പ് തിരുനാളായി ആഘോഷിക്കുന്നു.
എല്ലാ ദിവസവും വൈകുന്നേരം 5.30ന് ആരാധന, ആറിന് കുർബാന, തുടർന്ന് പോർച്ചുഗലിൽ നിന്നും കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം വഹിച്ചു ജപമാല തിരി പ്രദക്ഷിണം.
എട്ടിന് തിരുനാൾ ദിനം മേരി നാമധാരികളുടെ സംഗമം, നേർച്ച ഭക്ഷണം എന്നിവയും നടക്കും. വികാരി റവ.ഡോ. ജോൺ പുതുവ, കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.