നോയിഡ, ഫരീദാബാദ് രൂപതയിൽ വി. അൽഫോൻസാമ തിരുനാൾ
Saturday, July 26, 2025 8:40 PM IST
ന്യൂഡൽഹി: നോയിഡ, ഫരീദാബാദ് രൂപതയിൽ വി. അൽഫോൻസാമയുടെ സ്മരണയ്ക്കായി തിരുനാൾ ആഘോഷിക്കുന്നു. ജൂലൈ 18 മുതൽ 27 വരെയാണ് തിരുന്നാൾ.
തിരുനാളിനായുള്ള ഒമ്പത് ദിവസത്തെ നൊവേന ജൂലൈ 18ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. ഫൊറോനയിലെയും മറ്റ് പള്ളികളിലെയും വിവിധ വൈദികർ നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി.
25ന് പഞ്ചാബിലെ മല്ലനവാല ഇൻഫന്റ് പള്ളിയിലെ വികാരി ഫാ. ജോമോൻ കപ്പലുമാക്കൽ പതാക ഉയർത്തി. തിരുനാളിന്റെ സമാപന ദിവസമായ ഞായറാഴ്ച, വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം, സെക്ടർ-33 ലെ അസീസിയിൽ തിരുന്നാൾ പ്രദക്ഷിണം ഉണ്ടാകും.
പുരോഹിതന്മാർ മെഴുകുതിരികൾ പിടിച്ച് വർണ്ണാഭമായ പട്ടുകുടകളും ചെണ്ടമേളങ്ങളും അണിനിരത്തി സെക്ടർ-34 ലെ സെന്റ് മേരീസ് പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. ഘോഷയാത്ര അസീസിയിൽ എത്തുമ്പോൾ വിശുദ്ധ അൽഫോൻസാമ്മയുടെ നേർച്ചയും സഹനത്തിന്റെ പുഷ്പങ്ങൾ അർപ്പണവും ഉണ്ടായിരിക്കും. തുടർന്ന് സ്നേഹവിരുന്നും ഗാനമേളയും നടക്കും.