ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഓ​ൾ​ഡ് ഗോ​വി​ന്ദ്പു​ര​യി​ൽ വീ​ടി​നു തീ​പി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. രു​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ചൊവ്വാഴ്ച‌ ‌രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ത​ൻ​വീ​ർ, നു​സ്ര​ത്ത് എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ര​ണ്ടു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഫൈ​സ​ൽ, ആ​സി​ഫ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ആ​റു​പേ​രെ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ൽ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.