ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത ദി​നം: കു​വൈ​റ്റ് കെ​എം​സി​സി
Friday, March 24, 2023 8:11 PM IST
സലീം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം അ​സാ​ധു​വാ​ക്കി​യ ന​ട​പ​ടി ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​മാ​ണെ​ന്ന് കു​വൈ​റ്റ് കെ​എം​സി​സി.

ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ മ​തേ​ത​ര ക​ക്ഷി​ക​ൾ ഈ ​അ​വ​സ​ര​ത്തി​ലെ​ങ്കി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന് ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യെ​ന്ന മ​ഹാ​രാ​ജ്യം ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്ന​താ​യും കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ആ​ക്‌ടിംഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി.​ഷം​സു​വും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.