അബ്ദുലത്തീഫ് സഅദി: സ്നേഹസമ്പന്നനായ പൊതു പ്രവർത്തകൻ
Wednesday, August 10, 2022 10:44 AM IST
സലിം കോട്ടയിൽ
കുവൈറ്റ്: ഈയിടെ അന്തരിച്ച പ്രമുഖ പ്രഭാഷകനും സുന്നി പ്രസ്ഥാനിക നേതാവുമായ അബ്ദുലത്തിഫ് സഅദി പഴശ്ശിയെ കുവൈറ്റ്നാഷണൽ ഐ സി എഫ് അനുസ്മരിച്ചു.

സ്നേഹ സമ്പന്നമായ പെരുമാറ്റവും കുലീനമായ പുഞ്ചിരിയും മുഖമുദ്രയാക്കിയ സാമൂഹിക സേവകനും പണ്ഡിതനും പ്രസ്ഥാനിക നേതാവുമായ സഅദിയുടെ ആകസ്മിക വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് അനുസ്മരണ പ്രസംഗത്തിൽ കുവൈറ്റ് i c f ജനറൽ സെക്രട്ടറി അബ്ദുല്ല വടകര അഭിപ്രായപ്പെട്ടു.

സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ളവർ പ്രകടമാക്കിയ അഗാധ ദുഃഖവും വേദനയും അദ്ദേഹത്തിന്റെ നിർമല വ്യക്തിത്വത്തിന് പൊതു സമൂഹത്തിൽ നിന്ന് ലഭിച്ചിട്ടുള്ള
ആദരവിന്റെ വലിപ്പം അടയാളപ്പെടുത്തുന്നതാണെന്നു അദ്ദേഹം അനുസ്മരിച്ചു.

ഫർവാനിയ ഐസിഎഫ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്‍റ് അബ്ദുൽഹകീം ദാരിമി അദ്യക്ഷത വഹിച്ചു. കുവൈറ്റിലെ പ്രസ്ഥാനിക കുടുംബത്തോട് ഏറ്റവും അടുപ്പം പുലർത്തിയ ആത്മമിത്രവും വഴികാട്ടിയുമാണ് സഅദിയുടെ വിയോഗം മൂലം നഷ്ടമായിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. അഹ്‌മദ്‌ കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. സാലിഹ് കിഴക്കേതിൽ, അബു മുഹമ്മദ്‌, ഉവൈസ് അത്തോളി പ്രസംഗിച്ചു.
അഹ്മദ് സഖാഫി കാവനൂർ പ്രാർത്ഥന നിർവഹിച്ചു.